തിരുവനന്തപുരം: സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്ന പരിശീലന പരിപാടിക്ക് തുടക്കമിടുന്നു.
കേരള സർക്കാരിന്റെ ഐടി നൈപുണ്യ വികസന ഏജൻസിയായ ഐസിടി അക്കാദമി ഓഫ് കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്ടിപിഐ കേന്ദ്രത്തിലാണ് കോഴ്സിന്റെ ഓഫ്ലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.
സൈബർ സുരക്ഷയുടെയും നെറ്റ്വർക്കിംഗിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മുതൽ പ്രായോഗിക സുരക്ഷാ പരിശോധനകൾ വരെ ഉൾക്കൊള്ളുന്നതാണ് കോഴ്സ്.
എൻജിനിയറിംഗ്, അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +91 94 000 63499 എന്ന ഫോണ് നന്പറിലോ ictaksupport4 @ictkerala.org, [email protected] എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാം.