Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IDASouthRegion

എന്‍.കെ. പ്രേംലാല്‍ ഐഡിഎ ദക്ഷിണമേഖല വൈസ് ചെയര്‍മാന്‍

കോ​​ഴി​​ക്കോ​​ട്: മ​​ല​​ബാ​​ര്‍ മേ​​ഖ​​ലാ സ​​ഹ​​ക​​ര​​ണ ക്ഷീ​​രോ​​ത്പാ​​ദ​​ക യൂ​​ണി​​യ​​ന്‍(​​മി​​ല്‍മ) മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്‍.​​കെ. പ്രേം​​ലാ​​ലി​​നെ ഇ​​ന്ത്യ​​ന്‍ ഡ​​യ​​റി അ​​സോ​​സി​​യേ​​ഷ​​ന്‍ (ഐ​​ഡി​​എ) ദ​​ക്ഷി​​ണ​​മേ​​ഖ​​ല വൈ​​സ് ചെ​​യ​​ര്‍മാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ദ​​ക്ഷി​​ണ​​മേ​​ഖ​​ല​​യി​​ലെ ഐ​​ഡി​​എ അം​​ഗ​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വോ​​ട്ടു​​ക​​ള്‍ നേ​​ടി വി​​ജ​​യി​​ച്ച​​ത്.

1948ല്‍ ​​സ്ഥാ​​പി​​ത​​മാ​​യ ഇ​​ന്ത്യ​​ന്‍ ഡ​​യ​​റി അ​​സോ​​സി​​യേ​​ഷ​​ന്‍ രാ​​ജ്യ​​ത്തെ ക്ഷീ​​ര​​മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ ദേ​​ശീ​​യ സം​​ഘ​​ട​​ന​​യാ​​ണ്. ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക്ഷീ​​ര​​വ്യ​​വ​​സാ​​യം, ഗ​​വേ​​ഷ​​ണ​​വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രെ ഒ​​രു​​മി​​പ്പി​​ച്ച് ക്ഷീ​​ര​​മേ​​ഖ​​ല​​യു​​ടെ സാ​​ങ്കേ​​തി​​ക​​വും ശാ​​സ്ത്രീ​​യ​​വു​​മാ​​യ പു​​രോ​​ഗ​​തി​​ക്കാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ഡ​​യ​​റി അ​​സോ​​സി​​യേ​​ഷ​​ന്‍.

ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ല്‍ 37 വ​​ര്‍ഷ​​ത്തി​​ലേ​​റെ പ്ര​​വ​​ര്‍ത്ത​​ന​​പ​​രി​​ച​​യ​​മു​​ള്ള പ്രേം​​ലാ​​ല്‍ ഡ​​യ​​റി ടെ​​ക്‌​​നോ​​ള​​ജ​​യി​​ലും മാ​​നേ​​ജ്‌​​മെ​​ന്‍റി​​ലും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യി​​ട്ടു​​ണ്ട്.

പാ​​ല്‍ സം​​സ്‌​​ക​​ര​​ണം, ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണം, ഭ​​ര​​ണ​​നി​​ര്‍വ​​ഹ​​ണം, സ​​ഹ​​ക​​ര​​ണ നി​​യ​​മം, ക്ഷീ​​ര​​വ്യ​​വ​​സാ​​യ വി​​ക​​സ​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ ദീ​​ര്‍ഘ​​കാ​​ല അ​​നു​​ഭ​​വ​​സ​​മ്പ​​ത്തു​​ള്ള അ​​ദ്ദേ​​ഹം നി​​ല​​വി​​ല്‍ മി​​ല്‍മ മ​​ല​​ബാ​​ര്‍ മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​ണ്.

Latest News

Corehub Up