Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IED Blast

മാ​വോ​യി​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച ഐ​ഇ​ഡി പൊ​ട്ടി​ത്തെ​റി​ച്ചു; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ലെ ചൈ ​ബാ​സ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച ഐ​ഇ​ഡി പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സാ​യു​ധ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച് കീ​ഴ​ട​ങ്ങാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ സ​മ​യം തേ​ടി​യെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. കീ​ഴ​ട​ങ്ങാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം തേ​ടി നി​രോ​ധി​ത മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റ് മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് പ്ര​ത്യേ​ക മേ​ഖ​ലാ ക​മ്മി​റ്റി​യു​ടേ പേ​രി​ലാ​ണ് ക​ത്ത് പു​റ​ത്തു​വ​ന്ന​ത്. മാ​വോ​യി​സ്റ്റ് വേ​ട്ട താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണം. കീ​ഴ​ട​ങ്ങാ​ൻ 2026 ഫെ​ബ്രു​വ​രി 15 വ​രെ സ​മ​യം വേ​ണം എ​ന്നി​വ​യാ​ണ് ക​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ.

Latest News

Corehub Up