Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IIFLCapital

ഫ്ലൈ​ടെ​ക്സ്റ്റു​മാ​യി കൈ​കോ​ർ​ത്ത് ഐ​ഐ​എ​ഫ്എ​ൽ ക്യാ​പി​റ്റ​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ടെ​​ക്നോ​​പാ​​ർ​​ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ന്‍റ​​ർ​​പ്രൈ​​സ് എ​​ഐ സൊ​​ല്യൂ​​ഷ​​ൻ ദാ​​താ​​ക്ക​​ളാ​​യ ഫ്ലൈ​​ടെ​​ക്സ്റ്റു​​മാ​​യി പ​​ങ്കാ​​ളി​​ത്തം പ്ര​​ഖ്യാ​​പി​​ച്ച് പ്ര​​മു​​ഖ നി​​ക്ഷേ​​പ-​​വെ​​ൽ​​ത്ത് മാ​​നേ​​ജ്മെ​​ന്‍റ് സ്ഥാ​​പ​​ന​​മാ​​യ ഐ​​ഐ​​എ​​ഫ്എ​​ൽ ക്യാ​​പി​​റ്റ​​ൽ.

നി​​ക്ഷേ​​പ​​ക​​രു​​മാ​​യു​​ള്ള ബ​​ന്ധം ദൃ​​ഢ​​മാ​​ക്കു​​ക, അ​​സ​​റ്റ്സ് അ​​ണ്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് വ​​ള​​ർ​​ച്ച വേ​​ഗ​​ത്തി​​ലാ​​ക്കു​​ക എ​​ന്നീ ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​രു ക​​മ്പ​​നി​​ക​​ളും കൈ​​കോ​​ർ​​ക്കു​​ന്ന​​ത്.

മാ​​റു​​ന്ന കാ​​ല​​ത്തി​​നൊ​​പ്പ​​മു​​ള്ള നി​​ക്ഷേ​​പ സേ​​വ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന​​ത് സാ​​മ്പ​​ത്തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഏ​​റെ ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​മാ​​ണ്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫ്ലൈ​​ടെ​​ക്സ്റ്റി​​ന്‍റെ ഏ​​ജ​​ന്‍റി​​ക് എ​​ഐ പ്ലാ​​റ്റ്ഫോം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ലൂ​​ടെ നി​​ക്ഷേ​​പ​​ക​​രു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ ആ​​ഴ​​ത്തി​​ൽ മ​​ന​​സി​​ലാ​​ക്കാ​​നും അ​​വ​​രു​​ടെ സാ​​മ്പ​​ത്തി​​ക ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യ നി​​ക്ഷേ​​പ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​വാ​​നും ഐ​​ഐ​​എ​​ഫ്എ​​ല്ലി​​ന് സാ​​ധി​​ക്കും.

Latest News

Corehub Up