കൊച്ചി: കോഴിക്കോട് ഐഐഎം ആക്ടിംഗ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഫിക്കി കേരളയുടെയും മണപ്പുറം ഫിനാൻസിന്റെയും ചെയർമാൻ വി.പി. നന്ദകുമാറിന് ആദരം.
‘വ്യവസായസൗഹൃദനയം: പരിഷ്കാരങ്ങളും നേട്ടങ്ങളും’ എന്ന വിഷയത്തിൽ ഫിക്കി സംഘടിപ്പിച്ച അവലോകനയോഗത്തിലാണു വ്യവസായമന്ത്രി പി. രാജീവ് നന്ദകുമാറിനെ ആദരിച്ചത്.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം. മുഹമ്മദ് ഹനീഷ്, ഫിക്കി കേരള കോചെയർമാൻ തോമസ് ജോണ്‍, ചെറിയാൻ എം. ജോർജ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിൽ മേധാവി സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.