ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു (IIMB), എക്സിക്യൂട്ടീവ് ജനറൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതൊരു ജനറൽ മാനേജ്മെന്റ് റോളിലേക്കു മാറാൻ ആഗ്രഹിക്കുന്ന ഫംഗ്ഷണൽ മാനേജർമാർക്കുവേണ്ടി രൂപകൽപന ചെയ്തിട്ടുള്ളതാണ്.
പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ
പഠിതാക്കൾക്ക് സമകാലിക ബിസിനസ് മാതൃകകളും രീതികളും പരിചയപ്പെടുത്തുക, ജനറൽ മാനേജ്മെന്റിൽ പ്രാവീണ്യം വളർത്തുക, ആഗോള വീക്ഷണത്തോടെ വിപുലമായ ബിസിനസ് തന്ത്രങ്ങളെക്കുറിച്ചു മനസിലാക്കുക എന്നിവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ.
യോഗ്യത
ബിരുദവും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രോഗ്രാം സിലബസ്
ബിസിനസ്, ഗവൺമെന്റ്, സൊസൈറ്റി, മാനേജീരിയൽ ഇക്കണോമിക്സ് (മൈക്രോ & മാക്രോ), ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, മാനേജ്മെന്റ് അക്കൗണ്ടിംഗ്, കോർപ്പറേറ്റ് ഫിനാൻസ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഓർഗനൈസേഷണൽ സ്ട്രക്ചർസ് ആൻഡ് പ്രോസെസസ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് എച്ച്ആർ, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, റിസോഴ്സ് ഒപ്റ്റിമൈസേഷൻ ആൻഡ് എന്റർപ്രണർഷിപ്, കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് ഇന്നോവേഷൻ, എത്തിക്സ് ആൻഡ് ഗവെർണൻസ്, ബിസിനസ് സിമുലേഷൻ ഗെയിം.
പ്രോഗ്രാമിന്റെ ദൈർഘ്യം
ഏകദേശം 10 മാസമാണ് പ്രോഗ്രാമിന്റെ ദൈർഘ്യം. ഇതിൽ ഐഐഎം ബംഗളൂരുവിലെ ക്യാമ്പസ് അധിഷ്ഠിത മൊഡ്യൂളുകൾ, തത്സമയ ഓൺലൈൻ ക്ലാസുകൾ എന്നിവയുൾപ്പെടുന്നു. കേസ് സ്റ്റഡികൾ, ബിസിനസ് സിമുലേഷനുകൾ, റോൾ-പ്ലേകൾ, സഹപാഠികൾ തമ്മിലുള്ള ചർച്ചകൾ എന്നിവയാണ് പഠനരീതികൾ.
അപേക്ഷാ നടപടിക്രമം
അപേക്ഷകർ ഓൺലൈനായി നവംബർ 20നകം അപേക്ഷിക്കണം.
തെരഞ്ഞെടുപ്പ് നടപടിക്രമം
വ്യക്തിഗത പ്രൊഫൈൽ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 8951974078ഇ-മെയിൽ: [email protected]വെബ്സൈറ്റ്: Website: https://www.iimb.ac.in
ലിങ്ക്: https://eep.iimb.ac.in/course/ executive-general-management-progra mme-egmp-q3/?utm_campaign =8626AA080&utm_content=EGMP