Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IITM

ഡെങ്കിപ്പനി വ്യാപനം അഞ്ചു മാസം മുമ്പേ പ്രവചിക്കാം; ഐഐടിഎം ഗവേഷകർ പുതിയ മാതൃക വികസിപ്പിച്ചു

കോ​​​​​ട്ട​​​​​യം: കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​​​വ്യ​​​​​തി​​​​​യാ​​​​​ന​​​​​വും എ​​​​​ൽ നി​​​​​നോ പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​വും മൂ​​​​​ലം സം​​​​​സ്ഥാ​​​​​ന​​​​​ത്തു ഡെ​​​​​ങ്കി​​​​​പ്പ​​​​​നി ഭീ​​​​​ഷ​​​​​ണി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​നം മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മു​​​​​മ്പേ പ്ര​​​​​വ​​​​​ചി​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്ന സാ​​​​​ങ്കേ​​​​​തി​​​​​ക മാ​​​​​തൃ​​​​​ക​​​​​യു​​​​​മാ​​​​​യി ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ.

ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ട്രോ​​​​​പ്പി​​​​​ക്ക​​​​​ൽ മീ​​​​​റ്റി​​​​​യോ​​​​​റോ​​​​​ള​​​​​ജി​​​​​യി​​​​​ലെ (ഐ​​​​​ഐ​​​​​ടി​​​​​എം) ഡോ. ​​​​​റോ​​​​​ക്സി മാ​​​​​ത്യു കോ​​​​​ൾ, സോ​​​​​ഫി​​​​​യ യാ​​​​​ക്കോ​​​​​ബ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. പ​​​​​ഠ​​​​​ന​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് ‘ജി​​​​​യോ​​​​​ഹെ​​​​​ൽ​​​​​ത്ത്’ ജേ​​​​​ർ​​​​​ണ​​​​​ലി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

പൂ​​​​​ന ഐ​​​​​സി​​​​​എം​​​​​ആ​​​​​ർ-​​​​​എ​​​​​ൻ​​​​​ഐ​​​​​ടി​​​​​വി​​​​​എ​​​​​ആ​​​​​ർ, കേ​​​​​ര​​​​​ള ആ​​​​​രോ​​​​​ഗ്യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല, തൃ​​​​​ശൂ​​​​​ർ ഗ​​​​​വ. മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ളേ​​​​​ജ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രും ഈ ​​​​​ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി.

പ​​​​​ഠ​​​​​ന​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ ആ​​​​​ർ​​​​​ദ്ര​​​​​ത​​​​​യും പ​​​​​ക​​​​​ൽ-​​​​​രാ​​​​​ത്രി താ​​​​​പ​​​​​നി​​​​​ല വ്യ​​​​​ത്യാ​​​​​സ​​​​​വും വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്ത് അ​​​​​ഞ്ചു മാ​​​​​സം മു​​​​​മ്പ് വ​​​​​രെ ഡെ​​​​​ങ്കി​​​​​പ്പ​​​​​നി സാ​​​​​ധ്യ​​​​​ത അ​​​​​റി​​​​​യാം. താ​​​​​പ​​​​​നി​​​​​ല​​​​​യും എ​​​​​ൽ നി​​​​​നോ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളും 2-3 മാ​​​​​സം മു​​​​​മ്പും മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കും.

ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച ഡെ​​​​​ങ്കി​​​​​പ്പ​​​​​നി പ്ര​​​​​വ​​​​​ച​​​​​ന മാ​​​​​തൃ​​​​​ക​​​​​യ്ക്ക് 72ശതമാനം കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​ന വ്യ​​​​​തി​​​​​യാ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചു.

2026 ജൂ​​​​​ൺ-​​​​​ഓ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 7,188 ഡെ​​​​​ങ്കി​​​​​പ്പ​​​​​നി കേ​​​​​സു​​​​​ക​​​​​ൾ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​ത് ക​​​​​ഴി​​​​​ഞ്ഞ പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തെ (2016-2025) ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലെ ശ​​​​​രാ​​​​​ശ​​​​​രി​​​​​യേ​​​​​ക്കാ​​​​​ൾ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​വും, 2006-2015 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​നേ​​​​​ക്കാ​​​​​ൾ അ​​​​​ഞ്ചു​​​​​മ​​​​​ട​​​​​ങ്ങി​​​​​ല​​​​​ധി​​​​​ക​​​​​വും കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്.

അ​​​​​നു​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും എ​​​​​ൽ നി​​​​​നോ​​​​​യും

മ​​​​​ൺ​​​​​സൂ​​​​​ണി​​​​​നു മു​​​​​മ്പു​​​​​ള്ള പ​​​​​ര​​​​​മാ​​​​​വ​​​​​ധി താ​​​​​പ​​​​​നി​​​​​ല 30.5–32.5 ഡിഗ്രി സെൽഷ്യസ്, ആ​​​​​പേ​​​​​ക്ഷി​​​​​ക ആ​​​​​ർ​​​​​ദ്ര​​​​​ത 66–79ശതമാനം, അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ല​​​​​ഭി​​​​​ക്കു​​​​​ന്ന 180–450 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മ​​​​​ൺ​​​​​സൂ​​​​​ൺ മ​​​​​ഴ എ​​​​​ന്നി​​​​​വ കൊ​​​​​തു​​​​​കു​​​​​ജ​​​​​ന്യ രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് ഏ​​​​​റ്റ​​​​​വും അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ്.

എ​​​​​ൽ​​​​​നി​​​​​നോ പ്ര​​​​​തി​​​​​ഭാ​​​​​സം വേ​​​​​ന​​​​​ൽ​​​​​ച്ചൂ​​​​​ട് വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള മ​​​​​ൺ​​​​​സൂ​​​​​ൺ കാ​​​​​ല​​​​​ത്ത് രോ​​​​​ഗ​​​​​ഭീ​​​​​ഷ​​​​​ണി കൂ​​​​​ട്ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, തീ​​​​​വ്ര​​​​​മാ​​​​​യ മ​​​​​ഴ കൊ​​​​​തു​​​​​കി​​​​​ന്‍റെ ലാ​​​​​ർ​​​​​വ​​​​​ക​​​​​ളെ ഒ​​​​​ഴു​​​​​ക്കി​​​​​ക്ക​​​​​ള​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​നം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി കു​​​​​റ​​​​​യാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്നും പ​​​​​ഠ​​​​​നം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

മു​​​​​ൻ​​​​​കൂ​​​​​ട്ടി​​​​​യു​​​​​ള്ള ഈ ​​​​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​വ​​​​​ച​​​​​ന​​​​​മാ​​​​​തൃ​​​​​ക ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന് പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേ പ്ലാ​​​​​ൻ ചെ​​​​​യ്യാ​​​​​നും രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​നം ത​​​​​ട​​​​​യാ​​​​​നും സാ​​​​​ധി​​​​​ക്കും.

Latest News

Corehub Up