Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IMCAM

Europe

​മി​ലാ​നി​ൽ ഐഎംസിഎഎമ്മിന്‍റെ ​ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​ലാ​ന്‍റെ (ഐഎംസിഎഎം) ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.

മി​ലാ​നി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സാ​ൻ ഡൊ​ണാ​റ്റോ ക​മ്യൂ​ണും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ച് ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​ൻ ഷി​ൻ​സ് തോ​മ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ ഡെ​പ്യൂ​ട്ടി കോ​ൺ​സു​ല​ർ ജ​ന​റ​ൽ അ​തു​ൽ ചൗ​ഹാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൻ ഡൊ​ണാ​റ്റോ ക​മ്യൂ​ണ​യു​ടെ മേ​യ​ർ കാ​ർ​ലോ ബ​റോ​ണേ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​കു​ക​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

വി​ദേ​ശ മ​ണ്ണി​ലും കേ​ര​ളീ​യ ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ മി​ലാ​നി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തെന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up