Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IMF

ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കു​തി​പ്പി​ൽ; ജി​ഡി​പി വ​ള​ർ​ച്ചാ നി​ര​ക്ക് ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി ഐ​എം​എ​ഫ്

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി തു​ട​രു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്). ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ചാ നി​ര​ക്ക് 2026-ലും 2027-​ലും ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്ന് ഐ​എം​എ​ഫ് അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജൂ​ലൈ​യി​ൽ പ്ര​വ​ചി​ച്ചി​രു​ന്ന 6.4 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് കുത്തനെയുള്ള ഈ വളർച്ചാ ​പ്ര​വ​ച​നം.

ശ​ക്ത​മാ​യ ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും സേ​വ​ന മേ​ഖ​ല​യി​ലെ മികച്ച പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്തേ​കു​ന്ന​ത്. റ​ഷ്യ-​യു​ക്രെയ്​ൻ, യു.​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ച്ചു. 

ചൈ​ന​യും റ​ഷ്യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ, വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ശ​രാ​ശ​രി വ​ള​ർ​ച്ചാ നി​ര​ക്ക് 2027-ൽ 1.8 ​ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ അ​നു​മാ​നം. ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യി ഇ​ന്ത്യ തു​ട​രു​മെ​ന്ന് റി​പ്പോ​ർ​ട്ട് അ​ടി​വ​ര​യി​ടു​ന്നു.

Latest News

Corehub Up