Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IMPS

ഐ​​എം​​പി​​എ​​സ് ചാ​​ർ​​ജും ഉ​​യ​​ർ​​ത്തി എ​​സ്ബി​​ഐ

മും​​ബൈ: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, എ​​ടി​​എം ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കു​​ള്ള ഫീ​​സു​​ക​​ൾ​​ക്കു പി​​ന്നാ​​ലെ ഐ​​എം​​പി​​എ​​സ് (ഇ​​മ്മീ​​ഡി​​യേ​​റ്റ് പേ​​മെ​​ന്‍റ് സ​​ർ​​വീ​​സ്) വ​​ഴി​​യു​​ള്ള പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ സേ​​വ​​ന നി​​ര​​ക്കു​​ക​​ൾ ഉയർത്തി പ​​രി​​ഷ്ക​​രി​​ച്ചു. 2026 ഫെ​​ബ്രു​​വ​​രി 15 മു​​ത​​ൽ പു​​തി​​യ നി​​ര​​ക്കു​​ക​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

ഐ​​എം​​പി​​എ​​സ് സാ​​ധാ​​ര​​ണ​​യാ​​യി ഇ​​ൻ​​സ്റ്റ​​ന്‍റ് ഫ​​ണ്ട് ട്രാ​​ൻ​​സ്ഫ​​റു​​ക​​ൾ​​ക്കാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. യു​​പി​​ഐ​​യു​​ടെ പ​​രി​​ധി​​ക്കു പു​​റ​​ത്തു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കോ യു​​പി​​ഐ സേ​​വ​​ന​​ങ്ങ​​ൾ ത​​ട​​സ​​പ്പെ​​ടു​​ന്പോ​​ളോ ആ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

പു​​തി​​യ മാ​​റ്റ​​ങ്ങ​​ൾ പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ക്കു​​ന്ന​​ത് ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യു​​ള്ള ഉ​​യ​​ർ​​ന്ന തു​​ക​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ളെ​​യാ​​ണ്. 25,000 രൂ​​പ വ​​രെ​​യു​​ള്ള ഓ​​ണ്‍​ലൈ​​ൻ ഐ​​എം​​പി​​എ​​സ് കൈ​​മാ​​റ്റ​​ങ്ങ​​ൾ സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രും. എ​​ന്നാ​​ൽ, അ​​തി​​നു മു​​ക​​ളി​​ലു​​ള്ള തു​​ക​​ക​​ൾ​​ക്ക് ഇ​​നി മു​​ത​​ൽ നി​​ശ്ചി​​ത ചാ​​ർ​​ജ് ന​​ൽ​​കേ​​ണ്ടി വ​​രും.

പു​​തി​​യ ഐ​​എം​​പി​​എ​​സ് നി​​ര​​ക്കു​​ക​​ൾ (ഓ​​ണ്‍​ലൈ​​ൻ വ​​ഴി)

  • 25,000 രൂ​​പ വ​​രെ: ചാ​​ർ​​ജ് ഇ​​ല്ല (സൗ​​ജ​​ന്യ​​മാ​​ണ്).
  • 25,001 രൂ​​പ മു​​ത​​ൽ 1 ല​​ക്ഷം രൂ​​പ വ​​രെ: 2 രൂ​​പ + ജി​​എ​​സ്ടി (മു​​ന്പ് സൗ​​ജ​​ന്യ​​മാ​​യി​​രു​​ന്നു)
  • 1 ല​​ക്ഷം രൂ​​പ മു​​ത​​ൽ 2 ല​​ക്ഷം രൂ​​പ വ​​രെ: 6 രൂ​​പ + ജി​​എ​​സ്ടി.
  • 2 ല​​ക്ഷം രൂ​​പ മു​​ത​​ൽ 5 ല​​ക്ഷം രൂ​​പ വ​​രെ: 10 രൂ​​പ + ജി​​എ​​സ്ടി.

ബാ​​ങ്ക് ശാ​​ഖ​​ക​​ൾ വ​​ഴി നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന ഐ​​എം​​പി​​എ​​സ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റ​​മി​​ല്ല. അ​​വ നി​​ല​​വി​​ലു​​ള്ള​​തു​​പോ​​ലെ (തു​​ക അ​​നു​​സ​​രി​​ച്ച് 4 രൂ​​പ മു​​ത​​ൽ 20 രൂ​​പ വ​​രെ + ജി​​എ​​സ്ടി) തു​​ട​​രും. അ​​തേ​​സ​​മ​​യം, ഡി​​ഫ​​ൻ​​സ്, റെ​​യി​​ൽ​​വേ, പോ​​ലീ​​സ്, കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ, പെ​​ൻ​​ഷ​​ൻ, ശൗ​​ര്യ ഫാ​​മി​​ലി പെ​​ൻ​​ഷ​​ൻ അ​​ക്കൗ​​ണ്ട് തു​​ട​​ങ്ങി​​യ വി​​വി​​ധ ശ​​ന്പ​​ള പാ​​ക്കേ​​ജ് അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ള്ള​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​ൻ ഐ​​എം​​പി​​എ​​സ് സേ​​വ​​നം തു​​ട​​ർ​​ന്നും സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

മ​​റ്റ് ബാ​​ങ്കു​​ക​​ൾ​​ക്ക് ന​​ൽ​​കേ​​ണ്ടി​​വ​​രു​​ന്ന ഉ​​യ​​ർ​​ന്ന ഇ​​ന്‍റ​​ർ​​ചേ​​ഞ്ച് ഫീ​​സി​​നെ തു​​ട​​ർ​​ന്ന് എ​​ടി​​എം ഇ​​ട​​പാ​​ടു​​ക​​ളു​​ടെ നി​​ര​​ക്കു​​ക​​ളി​​ൽ എ​​സ്ബി​​ഐ വ​​രു​​ത്തി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക പി​​ന്നാ​​ലെ​​യാ​​ണ് ഐ​​എം​​പി​​എ​​സ് നി​​ര​​ക്കു​​ക​​ളും ഉ​​യ​​ർ​​ത്തി​​യ​​ത്.

Latest News

Corehub Up