Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INCAS

Middle East and Gulf

ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ൽ ഇ​ൻ​കാ​സ് ന​യി​ച്ച ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു

ഷാ​ര്‍​ജ: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണസ​മി​തി സ​ത്യ​പ്ര​തി​ഞ്ജ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്‍​കാ​സ് ന​യി​ച്ച മു​ന്ന​ണി​യാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ച് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച​ത്.

ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ഇ​ത്ത​വ​ണ മൂ​ന്ന് മു​ന്ന​ണി​ക​ളാ​യി മ​ത്സ​രി​ച്ചി​ട്ടും അ​ധി​കാ​രം തി​രി​ച്ചു പി​ടി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്‍​കാ​സി​ന്‍റെ നേ​താ​ക്ക​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, അ​ഡ്വ. വൈ.​എ. റ​ഹീം എ​ന്നി​വ​ര്‍.

ഇരുവരും യ​ഥാ​ക്ര​മം പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ല്‍ അ​ധി​കാ​ര​മേ​റ്റു. അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും കെ​എം​സി​സി യു​എ​ഇ നാ​ഷ്ണ​ല്‍ ക​മ്മി​റ്റി ട്ര​ഷ​റു​മാ​യ നി​സാ​ര്‍ ത​ള​ങ്ക​ര​യും സി​പി​എം അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​നാ നേ​താ​വും മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ശ്രീ​പ്ര​കാ​ശി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ലെ പാ​സ്‌​പോ​ര്‍​ട്ട് വി​ഭാ​ഗം കോ​ണ്‍​സ​ല്‍ സു​നി​ല്‍ കു​മാ​ര്‍ എ​ല്ലാ​വ​ര്‍​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​ഡ്വ. അ​ന്‍​സാ​ര്‍ താ​ജ് ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും അ​നി​ല്‍ ലാ​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ ജോ. ​ട്ര​ഷ​റ​റാ​യും ത​ങ്ക​ച്ച​ന്‍ മ​ണ്ഡ​പ​ത്തി​ൽ ഓ​ഡി​റ്റ​റാ​യും അധികാരമേറ്റു. 

ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യി അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ന്‍, ജാ​ഫ​ര്‍ ക​ണ്ണാ​ട്ട്, റോ​യ് മാ​ത്യു, അ​നി​ല്‍ കു​മാ​ര്‍ കെ​.ജി. പി​ള്ള, പ്ര​ദീ​ഷ് ചി​ത​റ, അ​ബ്ദു​ള്‍ മ​നാ​ഫ് എന്നിവരും സ​ത്യ​പ്ര​തി​ഞ്ജ ചൊ​ല്ലി.

അ​തേ​സ​മ​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നെ​ന്മാ​റ, ട്ര​ഷ​റ​ര്‍ ജി​ബി ബേ​ബി, കെ.കെ. താ​ലി​ബ് എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ന് പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ശ്രീ​പ്ര​കാ​ശും നി​ര​വ​ധി കെ​എംസിസി പ്ര​വ​ർ​ത്ത​ക​രും സ​ത്യ​പ്ര​തി​ഞ്ജാ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഷാ​ര്‍​ജ എ​സ്എ​സ്ഡി ​എ​ന്ന സ​ര്‍​ക്കാ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ബ്ദു​ല്ല ബു ​അ​ലി, ത​യ്യി​ബ് അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ര്‍ പോ​ള്‍ ടി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up