Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INS Hansa

എം​എ​ച്ച്-60​ ആ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ര​ണ്ടാം ബാ​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്തു

പ​നാ​ജി: നാ​വി​ക​സേ​ന​യു​ടെ അ​ത്യാ​ധു​നി​ക എം​എ​ച്ച്-60​ ആ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഐ​എ​ന്‍​എ​സ്-335​ന്‍റെ ര​ണ്ടാം ബാ​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്തു.

ഗോ​വ​യി​ലെ ഐ​എ​ന്‍​എ​സ് ഹ​ന്‍​സ നാ​വി​ക​താ​വ​ള​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ല്‍ ദി​നേ​ശ് കെ. ​ത്രി​പാ​ഠിയുടെ സാ​ന്നി​ധ്യ​ത്തി​ല്‍ വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി.

എം​എ​ച്ച്60​ ആ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പ​ശ്ചി​മ ക​ട​ല്‍​ത്തീ​ര​ത്ത് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് നാ​വി​ക​സേ​ന​യു​ടെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നു നാ​വി​ക​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു. വെ​സ്റ്റേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡ് ഫ്ലാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ്-​ഇ​ന്‍-​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ല്‍ കൃ​ഷ്ണ സ്വാ​മി​നാ​ഥ​ന്‍, വെ​സ്റ്റേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് രാ​ഹു​ല്‍ വി​ലാ​സ് ഗോ​ഖ​ലെ, അ​സി​സ്റ്റ​ന്‍റ് ചീ​ഫ് ഓ​ഫ് നേ​വ​ല്‍ സ്റ്റാ​ഫ് (എ​യ​ര്‍) ജ​ന​ക് ബെ​വ്‌​ലി, ഗോ​വ ഏ​രി​യ ഫ്ലാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ അ​ജ​യ് ഡി ​തി​യോ​ഫി​ല​സ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഒ​രേ​സ​മ​യം വി​വി​ധ ദൗ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​മെ​ന്ന​താ​ണ് എം​എ​ച്ച്-60​ആ​റി​ന്‍റെ സ​വി​ശേ​ഷ​ത. അ​ന്ത​ര്‍​വാ​ഹി​നി​ക​ളെ​യും ക​പ്പ​ലു​ക​ളെ​യും ആ​ക്ര​മി​ക്ക​ല്‍, തെ​ര​ച്ചി​ല്‍, നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ ഇ​തി​ല്‍ പ്ര​ധാ​ന​മാ​ണ്.

Latest News

Corehub Up