ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) പ്രസിഡന്റായി കരൺ രാജേന്ദ്ര ദർദ (ലോക്മത്) തെരഞ്ഞെടുക്കപ്പെട്ടു.
ഹർഷ മാത്യു (വനിത) വൈസ്പ്രസിഡന്റായും തന്മയ് മഹേശ്വരി ( അമർ ഉജാല) ഡെപ്യുട്ടി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. മേരി പോൾ ആണ് സെക്രട്ടറി ജനറൽ. പി.വി. നിധീഷ് (ബാലഭൂമി), ബിജു വർഗീസ് (മംഗളം പ്ലസ്), ജയന്ത് മാമ്മൻ മാത്യു (മലയാള മനോരമ), എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി) എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റിയിലുണ്ട്.