Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL Cricket

ഐ​​പി​​എ​​ൽ താ​​ര​​ലേ​​ലം: വി​​ല​​യേ​​റി​​യ അ​​ഞ്ച് താ​​ര​​ങ്ങ​​ൾ ഇവര്‍

അ​​ബൂ​​ദ​​ബി: ടീ​​മു​​ക​​ൾ കോ​​ടി​​ക​​ളെ​​റി​​ഞ്ഞ് മ​​ത്സ​​രി​​ച്ച മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക് അ​​വ​​സാ​​നം. ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന മി​​നി ലേ​​ല​​ത്തി​​ൽ പ​​ത്ത് ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ 77 താ​​ര​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കി. ടീ​​മു​​ക​​ൾ 25 അം​​ഗ സ്ക്വാ​​ഡും പൂ​​ർ​​ത്തി​​യാ​​ക്കി. ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​ണം ചെ​​ല​​വ​​ഴി​​ച്ച​​ത് കോ​​ൽ​​ക്ക​​ത്ത, ചെ​​ന്നൈ ടീ​​മു​​ക​​ളാ​​ണ്.

ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ അ​​ഞ്ച് താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ കാ​​മ​​റൂ​​ണ്‍ ഗ്രീ​​നാ​​ണ്. മൂ​​ന്ന് ത​​വ​​ണ ചാ​​ന്പ്യന്മാരായ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 25.20 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് താ​​ര​​ത്തെ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ആ​​ണ് താ​​ര​​ത്തി​​നെ ആ​​ദ്യം നോ​​ട്ട​​മി​​ട്ട​​തെ​​ങ്കി​​ലും ഗ്രീ​​നി​​നെ കെ​​കെ​​ആ​​ർ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ര​​ണ്ടാ​​മ​​ത് താ​​രം ശ്രീ​​ല​​ങ്ക​​ൻ പേ​​സ​​ർ മ​​തീ​​ഷ പ​​തി​​രാ​​ന​​യാ​​യി​​രു​​ന്നു. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് റി​​ലീ​​സ് ചെ​​യ്ത താ​​ര​​ത്തെ കെ​​കെ​​ആ​​ർ 18 കോ​​ടി​​ക്ക് സ്വ​​ന്ത​​മാ​​ക്കി.

മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​ങ്ങ​​ളാ​​യ പ്ര​​ശാ​​ന്ത് വീ​​റും കാ​​ർ​​ത്തി​​ക് ശ​​ർ​​മ​​യും ഇ​​ടം നേ​​ടി. ഐ​​പി​​എ​​ൽ ലേ​​ല ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വി​​ല​​കൂ​​ടി​​യ അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​മെ​​ന്ന ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ട് ര​​ണ്ടു പേ​​രെ​​യും സി​​എ​​സ്കെ 14.20 കോ​​ടി വീ​​തം മു​​ട​​ക്കി സ്വ​​ന്ത​​മാ​​ക്കി.

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് 13 കോ​​ടി​​ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ ഇം​​ഗ്ല​​ണ്ട് ഓ​​ൾ​​റൗ​​ണ്ട​​ർ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണാ​​ണ് ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ടം നേ​​ടി​​യ മ​​റ്റൊ​​രു താ​​രം.

ആ​​ദ്യ റൗ​​ണ്ടി​​ൽ ലി​​വിം​​ഗ്സ്റ്റ​​ണ് ആ​​വ​​ശ്യ​​ക്കാ​​രി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​ക്കൊ​​ടു​​വി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up