Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL206

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഗം​ഭീ​ര ജ​യം; രാ​ജ​സ്ഥാ​നെ എ​റി​ഞ്ഞി​ട്ട് അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ പ്ര​ഫു​ൽ ഹി​ങ്കെ​യും സാ​ക്കി​ബും

ഹൈ​ദ​രാ​ബാ​ദ്: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ക​രു​ത്തു​റ്റ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ആ​വേ​ശോ​ജ്ജ്വ​ല വി​ജ​യം. ഉ​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 57 റ​ൺ​സി​നാ​ണ് ഹൈ​ദ​രാ​ബാ​ദ് രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​ഫു​ൽ ഹി​ങ്കെ​യും സാ​ക്കി​ബ് ഹ​സ​നും ചേ​ർ​ന്ന് എ​ട്ട് വി​ക്ക​റ്റു​ക​ൾ പ​ങ്കി​ട്ട​താ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​ക്കൊ​ണ്ട് പ്ര​ഫു​ൽ ഹി​ങ്കെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ബൗ​ള​റാ​യി ഈ 24-​കാ​ര​ൻ മാ​റി. ഇ​ൻ-​ഫോം താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജൂ​റ​ൽ, ലു​വാ​ൻ​ഡ്രെ പ്രി​ട്ടോ​റി​യ​സ് എ​ന്നി​വ​രെ റ​ണ്ണൊ​ന്നു​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​ഫു​ൽ മ​ട​ക്കി. പി​ന്നീ​ട് റി​യാ​ൻ പ​രാ​ഗി​നെ​യും പു​റ​ത്താ​ക്കി​യ പ്ര​ഫു​ൽ, ശു​ഐ​ബ് അ​ക്ത​റി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം വാ​യു​വി​ൽ പ​റ​ന്നാ​ണ് ത​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സാ​ക്കി​ബ് ഹ​സ​ൻ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നെ പു​റ​ത്താ​ക്കി രാ​ജ​സ്ഥാ​നെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഡോ​ണ​വ​ൻ ഫെ​രേ​ര​യും ചേ​ർ​ന്ന് സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, നി​ർ​ണാ​യ​ക സ​മ​യ​ത്ത് സാ​ക്കി​ബ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു. ഈ ​സീ​സ​ണി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സി​നെ 216 എ​ന്ന കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത് ഇ​ഷാ​ൻ കി​ഷ​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ്.

 

Latest News

Corehub Up