Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPMVadakara

അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​ക്കും ഐ​​​​പി​​​​എം വ​​​​ട​​​​ക​​​​ര​​​​യ്ക്കും ഇ​​​​ര​​​​ട്ടക്കിരീടം

പ​​​​റ​​​​വൂ​​​​ർ: മു​​​​ത്തൂ​​​​റ്റ് പാ​​​​പ്പ​​​​ച്ച​​​​ൻ ട്രോ​​​​ഫി​​​​ക്കാ​​​​യു​​​​ള്ള അ​​​​ഖി​​​​ല കേ​​​​ര​​​​ള വോ​​​​ളി​​​​ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​ക്കും ഐ​​​​പി​​​​എം വ​​​​ട​​​​ക​​​​ര​​​​യ്ക്കും ഇ​​​​ര​​​​ട്ട കി​​​​രീ​​​​ടം.

17, 19 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​യും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഐ​​​​പി​​​​എം വ​​​​ട​​​​ക​​​​ര​​​​യും ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.

അ​​​​ണ്ട​​​​ർ 17 വി​​​​ഭാ​​​​ഗം ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഫൈ​​​​ന​​​​ലി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് കോ​​​​ല​​​​ഞ്ചേ​​​​രി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി വി​​​​ജ​​​​യി​​​​ച്ച​​​​ത്. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ണ്ട​​​​ർ 17 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഐ​​​​പി​​​​എം വ​​​​ട​​​​ക​​​​ര മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ണ്ട​​​​ർ 19 ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഫൈ​​​​ന​​​​ലി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ത​​​​പു​​​​രം ജി​​​​വി രാ​​​​ജ സ്പോ​​​​ർ​​​​ട്സ് സ്കൂ​​​​ളി​​​​നെ മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ണ്ട​​​​ർ 19 വി​​​​ഭാ​​​​ഗം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഫൈ​​​​ന​​​​ലി​​​​ൽ ഐ​​​​പി​​​​എം വ​​​​ട​​​​ക​​​​ര മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ദ​​​​മി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.

കൊ​​​​ട്ടു​​​​വ​​​​ള്ളി​​​​ക്കാ​​​​ട് എ​​​​ച്ച്എം​​​​വൈ എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ വ​​​​ട​​​​ക്കേ​​​​ക്ക​​​​ര പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എ​​​​സ്. സ​​​​നീ​​​​ഷ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ വോ​​​​ളി​​​​ബോ​​​​ൾ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ പി.​​​​സി. ഗോ​​​​പി​​​​ദാ​​​​സ്, ബി. ​​​​അ​​​​നി​​​​ൽ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ട്രോ​​​​ഫി​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ഏ​​​​ഷ്യ​​​​ൻ ജൂ​​​​നി​​​​യ​​​​ർ വോ​​​​ളി​​​​ബോ​​​​ൾ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച രാ​​​​ഹു​​​​ൽ നാ​​​​യ​​​​ർ, ആ​​​​ദി കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രെ ഉ​​​​പ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

മു​​​​ത്തൂ​​​​റ്റ് വോ​​​​ളി​​​​ബോ​​​​ൾ അ​​​​ക്കാ​​​​ഡ​​​​മി ടെ​​​​ക്നി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബി​​​​ജോ​​​​യ്‌ ബാ​​​​ബു, സം​​​​സ്ഥാ​​​​ന വോ​​​​ളി​​​​ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ർ. ബി​​​​ന്നി, മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ നേ​​​​വി വോ​​​​ളി​​​​ബോ​​​​ൾ താ​​​​രം കെ.​​​​കെ. ര​​​​തീ​​​​ഷ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up