Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPSF2026

America

ഐപിഎസ്എഫ് 2026 ഇന്‍റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമാകുന്നു

എ​ഡി​ൻ​ബ​ർ​ഗ്: ടെ​ക്സ​സ്, ഒ​ക്‌​ല​ഹോ​മ, ക​ൻ​സാ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ​രൂ​പ​ത​യി​ലെ പ​ത്ത് ഇ​ട​വ​ക​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന "ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്' ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ടെ​ക്സ​സി​ലെ എ​ഡി​ൻ​ബ​ർ​ഗി​ൽ വി​പു​ല​മാ​യി ന​ട​ക്കും.

എ​ഡി​ൻ​ബ​ർ​ഗ് ഡി​വൈ​ൻ മേ​ഴ്സി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, എ​ഡി​ൻ​ബ​ർ​ഗ് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഓ​സ്റ്റി​നി​ലെ പി​എ​സ്ജി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റും ലെ​ഗ​സി ബി​സി​ന​സ് ബ്രോ​ങ്കേ​ഴ്സ് പ​വേ​ർ​ഡ് ബൈ ​സ്പോ​ൺ​സ​റു​മാ​ണ്.

16 കാ​യി​ക​യി​ന​ങ്ങ​ൾ, 1,500ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ

2007-ൽ ​ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​ഫെ​സ്റ്റി​വ​ൽ, ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നു.

നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 16 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 1,500-ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ളും 5,000-ത്തി​ല​ധി​കം കാ​ണി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗും വി​നോ​ദ​സ​ഞ്ചാ​ര​വും

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഐ​പി​എ​സ്എ​ഫ് 2026-ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്:

സീ​റോ​ഫെ​യ്ത്ത് ആ​ൻ​ഡ് ബി​സി​ന​സ് ക​ണ​ക്‌​റ്റ്: ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 75 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​രം​ഭ​ക​രും പ്ര​ഫ​ഷ​ണ​ലു​ക​ളും പ​ങ്കെ​ടു​ക്കും.

RGV Gateway to the Stars (ടൂ​ർ പാ​ക്കേ​ജു​ക​ൾ): എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സാ​ൻ ഹു​വാ​ൻ ബ​സി​ലി​ക്ക, സ്‌​പേ​സ് എ​ക്‌​സ് സെന്‍റ​ർ, സൗ​ത്ത് പാ​ഡ്രെ ഐ​ല​ൻ​ഡ്, റി​യോ ഗ്രാ​ന്‍റ് വാ​ലി​യി​ലെ മ​റ്റ് പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്പോ​ൺ​സ​ർ​മാ​ർ​ക്കാ​യി ബ്രാ​ൻ​ഡ് പ്ര​ദ​ർ​ശ​നം, ഡി​ജി​റ്റ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്.

IPSF 2026 ക​മ്മി​റ്റി ചെ​യ​ർ റ​വ. ഫാ. ​റോ​യി മൂ​ലേ​ച്ചാ​ൽ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​ജു ജോ​സ​ഫ്, ട്ര​സ്റ്റി​മാ​രാ​യ ജോ​ജോ തോ​മ​സ്, മ​നോ​ജ് മൈ​ക്കി​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up