Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPSOfficer

'അ​സ്സ​ലാ​മു അ​ലൈ​ക്കും' പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ: ബം​ഗാ​ളി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് പെ​ട്ടെ​ന്ന് സ്ഥ​ലം​മാ​റ്റം

കോ​ൽ​ക്ക​ത്ത: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ 'അ​സ്സ​ലാ​മു അ​ലൈ​ക്കും', 'ഇ​ൻ​ഷാ അ​ള്ളാ​ഹ്' എ​ന്നീ പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ബു​ഷ്ര ബാ​നോ​യ്ക്ക് പെ​ട്ടെ​ന്ന് സ്ഥ​ലം​മാ​റ്റം. ഖ​ര​ഗ്പൂ​ർ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലി​സാ​യി ചു​മ​ത​ല​യേ​റ്റ് ര​ണ്ട​ര മാ​സ​ത്തി​ന​ക​മാ​ണ് ഇ​വ​രെ സ്റ്റേ​റ്റ് ആം​ഡ് പൊ​ലി​സി​ന്‍റെ നാ​ലാം ബ​റ്റാ​ലി​യ​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റാ​യി മാ​റ്റി നി​യ​മി​ച്ച​ത്. സ്ഥ​ലം​മാ​റ്റം ഭ​ര​ണ​പ​ര​മാ​യ "പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി" മാ​ത്ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​ഭ​വം വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ലി​ഗ​ഡ് മു​സ്‌​ലിം യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സൗ​ജ​ന്യ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ്വ​ന്തം സി​വി​ൽ സ​ർ​വീ​സ് യാ​ത്ര​യെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി പ​ങ്കു​വെ​ച്ച പ്ര​ചോ​ദ​നാ​ത്മ​ക വീ​ഡി​യോ​യി​ലാ​ണ് പ​രാ​മ​ർ​ശ​ങ്ങ​ൾ. യൂ​ണി​ഫോം ധ​രി​ച്ച് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ത​പ​ര​മാ​യ അ​ഭി​സം​ബോ​ധ​ന​ക​ൾ പൊ​തു​വേ​ദി​യി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​പി​ച്ച് വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​യെ കോ​ൺ​ഗ്ര​സ് എം​പി ഇ​മ്രാ​ൻ പ്ര​താ​പ്ഗ​ഢി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​പ്പോ​ൾ, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മ​ല്ലാ​ത്ത വാ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യെ ശി​ക്ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കു​നാ​ൽ ഘോ​ഷ് പ​ങ്കു​വെ​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബു​ഷ്ര ബാ​നോ പി.​എ​ച്ച്.​ഡി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 2021-ലാ​ണ് ഐ.​പി.​എ​സ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് നേ​രെ​യു​ണ്ടാ​യ ഈ ​ന​ട​പ​ടി​യി​ൽ ഐ.​പി.​എ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Latest News

Corehub Up