Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IRIA

ഐ​ആ​ർ​ഐ​എ രാ​ജ്യ​ത്തെ ആ​ദ്യ​ സ​മ​ഗ്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണകേ​ന്ദ്രം: മു​ഖ്യ​മ​ന്ത്രി

ഇ​​​രി​​​ട്ടി: ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സ​​​മ​​​ഗ്ര ആ​​​യു​​​ർ​​​വേ​​​ദ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

രാ​​​ജ്യ​​​ത്തെ ആ​​​ദ്യം എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ഒ​​​ട്ടേ​​​റെ സ്ഥാ​​​ന​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ കേ​​​ര​​​ള​​​ത്തി​​​ന് നേ​​​ടാ​​​നാ​​​യി​​​ട്ടു​​​ണ്ട്. ന​​​മ്മു​​​ടെ നാ​​​ടി​​​ന് എ​​​ങ്ങ​​​നെ ഈ ​​​ശാ​​​സ്ത്ര​​​യു​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മി​​​ക​​​വോ​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​കും എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ​​​യൊ​​​ക്കെ നാം ​​​നോ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ല്യാ​​​ട് അ​​​ന്താ​​​രാ​​​ഷ്‌‌​​​ട്ര ആ​​​യു​​​ർ​​​വേ​​​ദ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

വ​​​ലി​​​യ​​​തോ​​​തി​​​ൽ ക​​​ഴി​​​വാ​​​ർ​​​ജി​​​ച്ച നാ​​​ട്ടു​​​വൈ​​​ദ്യ​​​ൻ​​​മാ​​​ർ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലു​​​ണ്ടെ​​​ന്നും അ​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ യു​​​വ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്ക് ക​​​രു​​​ത്താ​​​യി മാ​​​റു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​ല്ലാ രം​​​ഗ​​​ത്തും വ്യാ​​​ജ​​​ൻ​​​മാ​​​ർ ഉ​​​ണ്ടാ​​​കാം. അ​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യ​​​ണം. അ​​​ല്ലാ​​​തെ പൊ​​​തു​​​വേ ആ​​​ളു​​​ക​​​ൾ വ്യാ​​​ജ​​​രാ​​​ണെ​​​ന്ന് ചി​​​ന്തി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ ക​​​ഴി​​​വു​​​റ്റ ആ​​​യു​​​ർ​​​വേ​​​ദ ജ്ഞാ​​​നി​​​ക​​​ൾ ഉ​​​ണ്ട്. അ​​​വ​​​രെ പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​ണ്ടെ​​​ത്ത​​​ണം.

ത​​​ന്നെ​​​പ്പോ​​​ലെ​​​ത​​​ന്നെ വൈ​​​ദ്യ​​​രം​​​ഗ​​​ത്തു​​​ള്ള​​​യാ​​​ളാ​​​ണ് നാ​​​ട്ടു​​​വൈ​​​ദ്യ​​​ർ എ​​​ന്ന ഒ​​​രു ആ​​​ദ​​​രം കൊ​​​ടു​​​ത്തു​​കൊ​​​ണ്ട് അ​​​വ​​​രെ സ​​​മീ​​​പി​​​ക്ക​​​ണം. ന​​​ല്ല ഗ​​​വേ​​​ഷ​​​ക​​​ർ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ എ​​​ല്ലാ സ​​​ജ്ജീ​​​ക​​​ര​​​ണങ്ങ​​​ളും വേ​​​ണം. ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ളും ആ ​​​മ​​​രു​​​ന്നേ​​​താ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​ല​​​യു​​​മു​​​ണ്ടാ​​​ക​​​ണം. ത​​​യാ​​​റാ​​​ക്കി​​​യ മ​​​രു​​​ന്ന് കൊ​​​ടു​​​ക്കാ​​​ൻ മാ​​​ത്രം അ​​​റി​​​യു​​​ന്ന​​​വ​​​രാ​​​ണു മ​​​ഹാ​​​ഭൂ​​​രി​​​ഭാ​​​ഗം ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം ക​​​ഴി​​​ഞ്ഞ ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​ർ. ആ ​​​പ​​​റ​​​യു​​​ന്ന ചി​​​കി​​​ത്സാ​​​രീ​​​തി​​​യി​​​ലെ സ​​​സ്യം പോ​​​ലും എ​​​ന്താ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത ഒ​​​ട്ടേ​​​റെ​​​പ്പേ​​​രു​​​ണ്ട്. ആ ​​​ക​​​ഴി​​​വാ​​​ർ​​​ജി​​​ക്കാ​​​നാ​​​ക​​​ണം. എ​​​ങ്കി​​​ലേ അ​​​ത്ത​​​രം സ​​​സ്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങാ​​​ൻ പ​​​റ്റൂ.

അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​പ്പോ​​​ൾ ഇ​​​വി​​​ടെ ചെ​​​റി​​​യൊ​​​രു ഔ​​​ഷ​​​ധ​​​ത്തോ​​​ട്ടം തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. അ​​​ത് വ​​​ൻ​​​തോ​​​തി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​ക​​​ണം. ഈ ​​​സ്ഥാ​​​പ​​​നം ലോ​​​കം അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​യി മാ​​​റു​​​ക എ​​​ന്ന​​​താ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു​​​ത​​​കു​​​ന്ന സ​​​മീ​​​പ​​​നം ആ​​​യു​​​ഷ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​ക​​​ണം. ഇ​​​പ്പോ​​​ൾ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ നീ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യാ​​​ൽ അ​​​തി​​​ന് തു​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും. അ​​​ത്ത​​​ര​​​മൊ​​​രു രീ​​​തി ഈ ​​​സ്ഥാ​​​പ​​​നം തു​​​ട​​​ർ​​​ന്നു​​​പോ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നാ​​​ട്ടു​​​വൈ​​​ദ്യ​​​ന്മാ​​​ർ​​​ക്കും നാ​​​ട്ടു​​​വൈ​​​ദ്യ​​​ത്തി​​​നും പ്ര​​​ത്യേ​​​ക അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് രൂ​​​പം​​​കൊ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഐ​​​ആ​​​ർ​​​ഐ​​​എ വെ​​​ബ്സൈ​​​റ്റ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​യു​​​ഷ് വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ൻ എ​​​ൻ. ഖൊ​​​ബ്ര​​​ഗ​​​ഡെ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഡോ. ​​​വി. ശി​​​വ​​​ദാ​​​സ​​​ൻ എം​​​പി, കെ.​​​കെ. ശൈ​​​ല​​​ജ എം​​​എ​​​ൽ​​​എ, ഇ​​​രി​​​ക്കൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​കെ. സു​​​ലേ​​​ഖ, ടി. ​​​ശ്രീ​​​ജ, സി.​​​കെ. മു​​​ഹ​​​മ്മ​​​ദ്, കെ.​​​വി. അ​​​ബ്ദു​​​ൾ റ​​​ഹ്്മാ​​​ൻ, വി.​​​വി. രാ​​​ജീ​​​വ​​​ൻ, ആ​​​ർ. മി​​​നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up