Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISAF Small Finance Bank

ഇ​സാ​ഫ് ബാ​ങ്കി​നു മി​ക​ച്ച നേ​ട്ടം

കൊ​​​ച്ചി: തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് ന​​​ട​​​പ്പു​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ ഏ​​​ഴു​​​കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന​​​പാ​​​ദ​​​ത്തി​​​ൽ 211 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും ന​​​ട​​​പ്പു​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ 115.81 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും ന​​​ഷ്ട​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ബാ​​​ങ്ക് ലാ​​​ഭ​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ന്ന​​​ത്.

സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​ക​​​ൾ, സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾ, ആ​​​സ്തി ഗു​​​ണ​​​മേ​​​ന്മ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ബാ​​​ങ്ക് കൈ​​​കാ​​​ര്യം​​​ചെ​​​യ്യു​​​ന്ന മൊ​​​ത്തം ബി​​​സി​​​ന​​​സ് 10 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 44,686 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മൊ​​​ത്തം വാ​​​യ്പ 13.1 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 20,679 കോ​​​ടി രൂ​​​പ​​​യി​​​ലും ആ​​​കെ നി​​​ക്ഷേ​​​പം 7.1 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 24,006 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി.

സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​ക​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ബാ​​​ങ്കി​​​നു നേ​​​ട്ട​​​മാ​​​യ​​​ത്. 149 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 10,530 കോ​​​ടി രൂ​​​പ​​​യാ​​​ണ് സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​യി​​​ൽ നേ​​​ടാ​​​നാ​​​യ​​​ത്. സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ളി​​​ലും മി​​​ക​​​ച്ച പു​​​രോ​​​ഗ​​​തി​​​യാ​​​ണ് ബാ​​​ങ്കി​​​നു​​​ള്ള​​​ത്.

ആ​​​സ്തി​​​ഗു​​​ണ​​​മേ​​​ന്മ വ​​​ർ​​​ധി​​​ച്ച​​​തും നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ കു​​​റ​​​ഞ്ഞ​​​തും ബാ​​​ങ്ക് ന​​​ട​​​പ്പാ​​​ക്കി​​​യ ശ​​​ക്ത​​​മാ​​​യ ന​​​യ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​ണെ​​​ന്ന് ഇ​​​സാ​​​ഫ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ.​​​കെ. പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലു​​​ള്ള നി​​​ക്ഷേ​​​പം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യെ​​​യും ഉ​​​പ​​​ഭോ​​​ക്തൃ​​​സേ​​​വ​​​ന​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും സു​​​സ്ഥി​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up