Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISL2026-27

ഐ​എ​സ്എ​ല്‍ 2026-27 സീ​സ​ണി​ന് നാ​ളെ കി​ക്കോ​ഫ്

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ന്‍റെ 2026-27 സീ​സ​ണി​നു നാ​ളെ കി​ക്കോ​ഫ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട​തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. സം​പ്രേ​ഷ​ണാ​വ​കാ​ശ​ ത​ര്‍​ക്ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ശ്‌​നം. 2026 ഫെ​ബ്രു​വ​രി​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ലീ​ഗ് ആ​രം​ഭി​ച്ച​ത്. ക്ല​ബ്ബു​ക​ള്‍​ക്കു 13 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ​സ്റ്റ് ബം​ഗാ​ള്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി, അ​വ​രു​ടെ ക​ന്നി ഐ​എ​സ്എ​ല്‍ ട്രോ​ഫി.

എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ഹോം-​എ​വേ രീ​തി​യി​ല്‍ ഫു​ള്‍​സ്വിം​ഗ് ലീ​ഗാ​ണ് അ​ര​ങ്ങേ​റു​ക. ഐ​എ​സ്എ​ല്‍ അ​തി​ന്‍റെ പൂ​ര്‍​ണ പ്രൗ​ഢി​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു എ​ന്നു ചു​രു​ക്കം.

ബം​ഗ​ളൂ​രു x ഡ​ല്‍​ഹി

2026-27 ഐ​എ​സ്എ​ല്‍ സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും എ​സ്‌സി ​ഡ​ല്‍​ഹി​യും നാ​ളെ ഏ​റ്റു​മു​ട്ടും. ബം​ഗ​ളൂ​രു​വി​ലെ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കി​ക്കോ​ഫ്. നാ​ളെ ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​രം എ​ഫ്‌​സി ഗോ​വ​യും ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യും ത​മ്മി​ലാ​ണ്. രാ​ത്രി 7.30നാ​ണ് ഈ ​മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്.സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി 7.30നു​മാ​യാ​ണ് അ​ര​ങ്ങേ​റു​ക.

ബ്ലാ​സ്റ്റേ​ഴ്‌​സ് ഞാ​യ​ര്‍

ഐ​എ​സ്എ​ല്ലി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​ക സാ​ന്നി​ധ്യ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഞാ​യ​റാ​ഴ്ച ക​ള​ത്തി​ല്‍ ഇ​റ​ങ്ങും. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി എ​ഫ്‌​സി​യാ​ണ് കൊ​ച്ചി ക്ല​ബ്ബി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ല​ക്‌​നോ​വി​ലാ​ണ് മ​ത്സ​രം. തു​ട​ര്‍​ന്നു 18ന് ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യും എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​രി​ടും.

25-ാം തീ​യ​തി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ ഹോം ​മ​ത്സ​രം. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

13-ാം സീ​സ​ണ്‍ 13 ക്ല​ബ്

ഐ​എ​സ്എ​ല്ലി​ന്‍റെ 13-ാം സീ​സ​ണി​നാ​ണ് നാ​ളെ പ​ന്ത് ഉ​രു​ളു​ക. 13 ക്ല​ബ്ബു​ക​ളാ​ണ് ലീ​ഗി​ല്‍ ഇ​ത്ത​വ​ണ​യു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം. എം​ജി മോ​ട്ടോ​റാ​ണ് ഇ​ത്ത​വ​ണ ലീ​ഗി​ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍. അ​തു​കൊ​ണ്ടു​ത​ന്നെ എം​ജി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) നേ​രി​ട്ട് ചു​മ​ത​ല​യോ​ടെ ന​ട​ത്തു​ന്ന ആ​ദ്യ സീ​സ​ണ്‍ ആ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.

യൂട്യൂ​ബ്, സോ​ണി

2026-27 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ യൂട്യൂ​ബി​ലും കാ​ണാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സോ​ണി സ്‌​പോ​ര്‍​ട്‌​സാ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. സോ​ണി ലി​വ് ലൈ​വ് സ്ട്രീ​മിം​ഗും ന​ല്‍​കും. ഇ​തി​നു പു​റ​മേ​യാ​ണ് യൂട്യൂ​ബി​ല്‍ ത​ത്സ​മ​യം ഐ​എ​സ്എ​ല്‍ 2026-27 സീ​സ​ണ്‍ ആ​രാ​ധ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

Latest News

Corehub Up