Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iandslide

മ​ണ്ണി​ടി​ച്ചി​ൽ സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു; ബു​ധ​നാ​ഴ്ച പൂ​ർ​ണ പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ മൂ​ന്ന് മ​ര​ണം സ്ഥി​രീ​ക​രി​ച്ചെ​ന്നും അ​ഞ്ച് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി​മാ​രാ​യ ടി.​സി​ദ്ദി​ഖും എ.​പി. അ​നി​ൽ കു​മാ​റും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​മാ​ർ.

മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ഭാ​ൻ, ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ വി​കാ​സ് കു​മാ​ർ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ അ​ന്മോ​ൾ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​മ്പ​നി ന​ൽ​കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി​ക്രം, രാ​ഹു​ൽ, മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, രാ​കേ​ഷ്, അ​സ​റു​ദ്ദീ​ൻ അ​ൻ​സാ​രി എ​ന്നീ അ​ഞ്ചു​പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ നി​ല​വി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ദി​ലീ​പ് എ​ന്ന​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ത്ത​വ​ണ മ​ഴ​ക്കാ​ല​ത്തി​ന് മു​ൻ​പ് ത​ന്നെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​താ​യി മ​ന്ത്രി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി. ദു​ര​ന്ത​സ്ഥ​ലം നാ​ല് സോ​ണു​ക​ളാ​ക്കി തി​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക.

മ​ണ്ണു​മാ​റ്റി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up