മുല്ലശേരി: കെഎൽഡിസി കനാലിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. 32 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള അഞ്ച് ഷട്ടറുകളാണ് തുറന്നത്.
ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്ററിനു സമീപം മുല്ലശേരി കനാലിൽ നിർമിച്ച താൽക്കാലിക വളയം ബണ്ട് പൂർണമായി പൊളിച്ചിട്ടില്ല. മഴ ശക്തമായാൽ വളയം ബണ്ട് പൂർണമായി പൊളിക്കും.
നവീകരിച്ച റെഗുലേറ്ററിൽ യന്ത്ര സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഷട്ടറുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതിനാൽ അടിയന്തരഘട്ടത്തിൽ അതിവേഗം ഉയർത്താനാകുമെന്നതാണ് ആശ്വാസം.