Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : If Antibiotics Are Used Unnecessarily

Kollam

ആവശ്യമില്ലാതെ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​ന് ഉ​പ​ക​രി​ക്കാ​താ​കും

കൊ​ല്ലം: ആ​വ​ശ്യ​മി​ല്ലാ​തെ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​ന് ഉ​പ​ക​രി​ക്കാ​താ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​നാ​വ​ശ്യ​മാ​യി ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ശീ​ലി​ച്ചാ​ല്‍ ബാ​ക്‌ടീരി​യ, വൈ​റ​സു​ക​ള്‍, ഫം​ഗ​സു​ക​ള്‍, പ​രാ​ദ​ങ്ങ​ള്‍ എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ ശ​രീ​ര​ത്തി​നു​ണ്ടാ​കും. ഈ ​അ​വ​സ്ഥ​യെ ആ​ണ് ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് എ​ന്നു വി​ളി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മ​ല്ലാ​താ​കു​ക​യും അ​ണു​ബാ​ധ​ക​ള്‍ ചി​കി​ത്സി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ്ര​യാ​സ​ക​ര​മാ​കും. അ​തി​ലൂ​ടെ ദീ​ര്‍​ഘ​കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​തും, ചെ​ല​വേ​റി​യ​തു​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലേ​ക്കു മാ​റാ​ന്‍ ഇ​ട​യാ​ക്കും. ഇ​ത്ത​രം അ​വ​സ്ഥ​യി​ല്‍ നി​സാ​ര​മെ​ന്ന് തോ​ന്നാ​വു​ന്ന അ​ണു​ബാ​ധ​ക​ള്‍ പോ​ലും ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റും.

ജ​ല​ദോ​ഷം, വൈ​റ​ല്‍ പ​നി തു​ട​ങ്ങി​യ വൈ​റ​സ് രോ​ഗ​ങ്ങ​ള്‍​ക്ക് ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മ​ല്ല. ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ആ​ന്റി ബ​യോ​ട്ടി​ക് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്ക​ണം. ചി​കി​ത്സാ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കാ​തി​രു​ന്നാ​ലും അ​സു​ഖം ഭേ​ദ​മാ​യെ​ന്ന് തോ​ന്നു​മ്പോ​ള്‍ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ക​ഴി​ക്കു​ന്ന​ത് നി​ര്‍​ത്തു​ന്ന​തു​മൂ​ല​വും​സ്വ​യം ചി​കി​ത്സ കാ​ര​ണ​വും ഡോ​ക്‌ടറു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ര​ണ​വും
ആന്‍റി ബ​യോ​ട്ടി​ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ ശ​രീ​രം പ്ര​തി​ക​രി​ക്കാ​ത്ത ആ​ന്റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് അ​വ​സ്ഥ​യു​ണ്ടാ​കും.

വ​ള​ര്‍​ച്ചാ നി​ര​ക്ക് കൂ​ട്ടു​ന്ന​തി​നാ​യി കോ​ഴി, ക​ന്നു​കാ​ലി, മ​ത്സ്യ കൃ​ഷി എ​ന്നി​വ​യി​ല്‍ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൂ​ല​മോ, വെ​ള്ള​ത്തി​ലും മ​ണ്ണി​ലും ആ​ന്‍റി ബ​യോ​ട്ടി​ക് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ല​രു​ന്ന​ത് മൂ​ല​മോ ശു​ചി​ത്വ​ക്കു​റ​വ് കാ​ര​ണ​മോ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ലെ പോ​രാ​യ്മ കാ​ര​ണ​മോ ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ഉ​ണ്ടാ​കാം. അ​തി​നാ​ല്‍ ഇ​വ​യ്‌​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

വൈ​റ​ല്‍ പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നി​വ​യ്ക്ക് ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട​രു​ത്. ഡോ​ക്‌ടറു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ള്‍ ക​ഴി​ക്ക​രു​ത്. ഡോ​ക്‌ടര്‍ നി​ര്‍​ദേ​ശി​ച്ച മു​ഴു​വ​ന്‍ കോ​ഴ്സും പൂ​ര്‍​ത്തി​യാ​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ള്‍ പ​ങ്കി​ട​രു​ത്. വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കു​ക, കൈ​ക​ള്‍ വൃ​ത്തി​യാ​യി ക​ഴു​കു​ക, സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പ​യോ​ഗി​ക്കു​ക, വ​ള​ര്‍​ച്ചാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് മൃ​ഗ​ങ്ങ​ള്‍​ക്ക് ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ന​ല്‍​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, മൃ​ഗ​ഡോ​ക്‌ടറു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്രം ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

 

Latest News

Corehub Up