Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : If You Go To Jail

ജയിലിലായാൽ ‘മന്ത്രിപ്പണി’ തെറിക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രെ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന വി​​​​വാ​​​​ദ ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യേ​​​​ക്കും. 130-ാം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വി​​​​വാ​​​​ദ ബി​​​​ല്ല് നി​​​​ല​​​​വി​​​​ൽ ജെ​​​​പി​​​​സി​​​യു​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​​പി​​​​സി) യു​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ഈ ​​​മാ​​​സം മൂ​​​​ന്നാം വാ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​യന്ക്കെ​​​​ത്തും. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി 30 ദി​​​​വ​​​​സം ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ക​​​​ഴി​​​​യേ​​​​ണ്ടി​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്താ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​റ്റു മ​​​​ന്ത്രി​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്നു സ്വ​​​​മേ​​​ധ​​​യാ നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന വി​​​​വാ​​​​ദ​ വ്യ​​​​വ​​​​സ്ഥ ബി​​​​ല്ലി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ജെ​​​​പി​​​​സി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. അ​​​​തേ​​​​സ​​​​മ​​​​യം രാ​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​തി​​​​കാ​​​​ര​​​​ത്തി​​​​ന് നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടു​​​​ള്ള ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ജെ​​​​പി​​​​സി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചേ​​​​ക്കും.

2025 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​വി​​​​വാ​​​​ദ ബി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​ന്ന​​​​ട​​​​ങ്കം എ​​​​തി​​​​ർ​​​​ത്ത​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ബി​​​​ല്ല് ജെ​​​​പി​​​​സി​​​​ക്കു വി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ബി​​​​ജെ​​​​പി എം​​​​പി അ​​​​പ​​​​രാ​​​​ജി​​​​ത സാ​​​​രം​​​​ഗി അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ 31 അം​​​​ഗ ജെ​​​പി​​​സി​​​യി​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ​​​മു​​​ണ്ടെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ജെ​​​​പി​​​​സി ബ​​​​ഹി​​​​ഷ്‌​​​​ക​​​രി​​​​ച്ചി​​​​രു​​​​ന്നു. സ​​​മി​​​തി​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ അ​​​​സ​​​​ദു​​​​ദ്ദീ​​​​ൻ ഒ​​​​വൈ​​​​സി, സു​​​​പ്രി​​​​യ സു​​​​ലെ, നി​​​​ര​​​​ഞ്ജ​​​​ൻ റെ​​​​ഡ്ഢി സി​​​​ർ​​​​ഗാ​​​​പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ൾ ജെ​​​​പി​​​​സി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വി​​​​യോ​​​​ജ​​​​ന​​​​ക്കു​​​​റി​​​​പ്പ് ന​​​​ൽ​​​​കി​​​​യേ​​​​ക്കും.

Latest News

Corehub Up