Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Liquor Seller

കോ​ട്ട​യ​ത്തെ വ​ലി​യ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ; ദി​വ​സം 150 കു​പ്പി​യു​ടെ വി​ൽ​പ്പ​ന

കോ​ട്ട​യം: ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. സെ​ലി​ബ്രെ​ഷ​ൻ സാ​ബു എ​ന്നു വി​ളി​ക്കു​ന്ന തൃ​ക്കൊ​ടി​ത്താ​നം ക​ണ്ട​ത്തി​ൽ​പ​റ​മ്പ് ചാ​ർ​ലി തോ​മ​സ് (47) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം നാ​ലു​കോ​ടി വ​ള​യം​കു​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

വ​ള​യം കു​ഴി മോ​സ്കോ ഭാ​ഗ​ത്ത് റ​ബ​ർ ക​മ്പ​നി​ക​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളും കേ​ന്ദ്രി​ക​രി​ച്ച് വ്യാ​ജ​മ​ദ്യ വി​ല്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​പ് നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും മ​ദ്യ ശേ​ഖ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഷാ​ഡോ എ​ക്സൈ​സ് അം​ഗ​ങ്ങ​ളാ​യ കെ. ​ഷി​ജു , പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​ർ ക​മ്പ​നി സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്ന വ്യാ​ജേ​ന ആ​ഴ്ച​ക​ളോ​ളം ഈ ​ഭാ​ഗ​ത്ത് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി ചാ​ർ​ളി​യു​ടെ വ്യാ​ജ മ​ദ്യ ഗോ​ഡൗ​ൺ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

204 കു​പ്പി​ക​ളി​ൽ നി​ന്നാ​യി 102 ലി​റ്റ​ർ മ​ദ്യം പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. 400 രൂ​പ​യു​ടെ മ​ദ്യം 550 രൂ​പ നി​ര​ക്കി​ൽ ദി​വ​സം 150 കു​പ്പി​യോ​ളം വി​റ്റു വ​ന്നി​രു​ന്നു.

Latest News

Corehub Up