കൽപ്പറ്റ: വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയ്ഡിൽ മദ്യവിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.
വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ കെ.കെ. വേണു (62) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.200 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുൻപ് ഇയാൾ മൂന്ന് അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലെ ഉന്നതികളിലും മദ്യവിൽപ്പന നടത്തുന്നതായുള്ള നിരന്തര പരാതികളെത്തുടർന്ന് ഇയാൾ എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, പി.ഡി. അരുണ്‍, സജിപോൾ, എസ്.എൽ. പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സൂര്യ, മുനീറ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.