ഹരിപ്പാട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ ലഗേജ് കാരിയറടക്കം കൈയടക്കി അനധികൃതമായി ചരക്കുകളും പൂക്കളും കടത്താൻ വഴിനീളെ വാഹനം നിർത്തിയിട്ടതോടെ യാത്രക്കാർ വഴിയിലായത് മണിക്കൂറുകൾ.
യാത്രക്കാരുടെ പരാതിയെതുടർന്ന്ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ എ1 ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഇന്നലെ രാവിലെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റെ വിഭാഗം തടഞ്ഞ് 10,000 രൂപ പിഴ ചുമത്തി. ഇന്നലെ രാവിലെ ഏഴിന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ബസ്, ഓരോ കവലകളിലും ചരക്കുകൾ ഇറക്കാനായി നിർത്തിയിട്ടതാണ് യാത്ര വൈകിച്ചത്.