തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ സ്പാ കർശനമാക്കാൻ പൊലിസ് കൂടുതൽ നടപടികൾ ആരംഭിച്ചു. വൈകാതെ സ്പാകളുടെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരേ നിയമനിർമാണം ഉൾപ്പെടെ നടത്താനുള്ള ആലോചനയിലാണ് ആഭ്യന്തര വകുപ്പ്.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരേ തുടർച്ചയായുള്ള പരിശോധന നടത്താനാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ നിർദേശം നൽകിയിരിക്കുന്നത്.