കാർവാർ: കർണാടകയിലെ ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മോസ്ക്കിനു നേർക്ക് കല്ലേറ്.
ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. വിഗ്രഹം കനാലിൽ നിമജ്ജനം ചെയ്യാൻ പോകവേ ഏതാനും പേർ മോസ്ക്കിനു നേർക്ക് കല്ലെറിയുകയായിരുന്നു.
മോസ്ക്കിന്റെ ഒട്ടേറെ ജനൽച്ചില്ലുകൾ തകർന്നു. കൂടുതൽ പൊലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. ഏതാനും പേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു.
മോസ്ക്കിനു നേർക്ക് കല്ലേറുണ്ടായ വാർത്ത പുറത്തുവന്നതോടെ ഭട്കൽ പട്ടണത്തിൽ ഒട്ടേറെ പേർ തടിച്ചുകൂടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.