Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impact2K26

America

"ഇം​പാ​ക്‌​ട് 2K26' വാ​ർ​ഷി​ക സ​മ്മ​ർ ക്യാ​മ്പ് 24 മു​ത​ൽ

കാ​ന​ഡ: കാ​ന​ഡ സ്പി​രി​ച്വ​ൽ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ഇം​പാ​ക്‌​ട് 2K26' വാ​ർ​ഷി​ക സ​മ്മ​ർ ക്യാ​മ്പ് ഈ ​മാ​സം 24, 25, 26 തീ​യ​തി​ക​ളി​ൽ ഒ​ന്‍റാ​റി​യോ​യി​ലെ തേം​സ്ഫോ​ർ​ഡി​ലു​ള്ള മേപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്‍ററിൽ ​ന​ട​ക്കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ പാ​സ്റ്റ​ർ ജോ​ഷി ജോ​സ​ഫ്, പാ​സ്റ്റ​ർ പ്ര​ത്യാ​ശ് തോ​മ​സ്, പാ​സ്റ്റ​ർ കെ. ബി. ഇ​മ്മാ​നു​വേ​ൽ, സി​സ്റ്റ​ർ ആ​ഷ്‌​ലി പ്ര​ത്യാ​ശ് എ​ന്നി​വ​ർ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്കും സ​ന്ദേ​ശ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ആ​ത്മീ​യ ന​വീ​ക​ര​ണ​വും വി​ശ്വാ​സ​പ​ര​മാ​യ വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടു​ള്ള ക്യാ​മ്പി​ൽ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ട്ടാ​യ ആ​രാ​ധ​ന​യ്ക്കും ആ​ത്മീ​യ കൂ​ട്ടാ​യ്മ​യ്ക്കും കു​ടും​ബ​സ​മേ​തം പ​ങ്കു​ചേ​രു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ഈ ​വാ​ർ​ഷി​ക സ​മ്മ​ർ ക്യാ​മ്പി​ൽ കാ​ന​ഡ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക്യാ​മ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും അ​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up