Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imperialism

America

യു​ദ്ധ​വെ​റി​ക്ക് താ​ക്കീ​ത്; സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ൾ​ക്കെ​തി​രേ വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ

ഒ​ട്ടാ​വ: സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളു​ടെ അ​ധി​നി​വേ​ശ രാ​ഷ്ട്രീ​യ​ത്തി​നും യു​ദ്ധ​ന​യ​ങ്ങ​ൾ​ക്കും എ​തി​രേ ലോ​ക​ജ​ന​ത​യു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ച​രി​ത്രം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്ന് കാ​ന​ഡ​യി​ൽ ചേ​ർ​ന്ന വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ല​യി​രു​ത്തി.

അ​ധി​കാ​ര​വും സൈ​നി​ക​ശ​ക്തി​യും മാ​ത്രം ഒ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി ഉ​റ​പ്പാ​ക്കി​ല്ലെ​ന്ന് പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം, ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​നം, അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം എ​ന്നി​വ​യാ​ണ് ഭ​ര​ണ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ൽ നി​ർ​ണാ​യ​ക​മെ​ന്നും പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ലി​ന്‍റെ ജ​ന​റ​ൽ അ​സം​ബ്ലി 2027 ന​വം​ബ​റി​ൽ തു​ർ​ക്കി​യി​ൽ ന​ട​ത്താ​നും എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ പ​ല്ല​ബ് സെ​ൻ ഗു​പ്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഗ്രീ​ക്ക് പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ അ​ത്ത​ണോ​സി​സ് പഫി​ലി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഇ​റാ​ക്ലി​സും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

32 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഖി​ലേ​ന്ത്യാ സ​മാ​ധാ​ന ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി (ഐ​പ്സോ) ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു​വും സം​സാ​രി​ച്ചു.

Latest News

Corehub Up