ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകിയിരുന്ന ഏകദേശം 40 പെട്രോ കെമിക്കൽ ഉത്പന്നങ്ങൾക്ക് ജൂൺ 30നു ശേഷവും ഇളവ് തുടർന്നേക്കും.
യുഎസ്- ഇറാൻ സമാധാനക്കരാറിനു ധാരണയായെങ്കിലും ഹോർമുസ് കടലിടുക്കിലെ അടുത്ത ദിവസങ്ങളിലുള്ള ചരക്കുനീക്കം വിലയിരുത്തിയായിരിക്കും തുടർന്നുള്ള തീരുമാനം.
പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഫാർമസികൾ, കെമിക്കൽസ്, മറ്റ് ഉത്പാദന മേഖലകൾ എന്നിങ്ങനെ പെട്രോ കെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിച്ചിരുന്ന വ്യവസായങ്ങളെ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽനിന്ന് സംരക്ഷിക്കാനായിരുന്നു തീരുവയിൽ താത്കാലിക ഇളവ് നൽകിയിരുന്നത്.