Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impose

13 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

ബ്ര​സ​ൽ​സ്: 13 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഒ​രു​ങ്ങു​ന്നു.

കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി. കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ്ര​ത്യേ​ക അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കും.

വ്യാ​ജ ജ​ന​ന​ത്തീ​യ​തി ന​ൽ​കി അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ബ​യോ​മെ​ട്രി​ക് അ​ല്ലെ​ങ്കി​ൽ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രാ​യ​പ​രി​ശോ​ധ​ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​ട​പ്പി​ലാ​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക​ന​ത്ത പി​ഴ ഈ​ടാ​ക്കും.

കു​ട്ടി​ക​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന ല​ഹ​രി, വി​ഷാ​ദം, പ​ഠ​ന ഏ​കാ​ഗ്ര​ത​ക്കു​റ​വ്, സൈ​ബ​ർ ബു​ള്ള​യിം​ഗ് എ​ന്നി​വ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നീ​ക്കം.

ഓ​സ്‌​ട്രേ​ലി​യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​റോ​പ്പും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

Latest News

Corehub Up