കോഴിക്കോട്: ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിന് ആവശ്യമായ തന്ത്രപരമായ തീരുമാനങ്ങള്‍ രൂപപ്പെടുത്താനുമായി ‘റീ ഇമാജിനിംഗ് കേരളം’എന്ന പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ദ്വിദിന നേതൃത്വ റെസിഡന്‍ഷ്യല്‍ ശില്പശാല കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഇന്ന് ആരംഭിക്കും.
ആധുനിക മാനേജ്മെന്റ് രീതികളിലൂടെ ഭരണപരമായ വേഗവും ഗുണനിലവാരവും കൂട്ടുക, വെല്ലുവിളികളെ നേരിടല്‍, ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് കൃത്രിമബുദ്ധിയുടെ പ്രായോഗിക ഉപയോഗങ്ങള്‍ പരിചയപ്പെടുക എന്നിവയും ലക്ഷ്യമാണ്.
ഐഐഎം അധ്യാപകര്‍ക്കു പുറമെ ലണ്ടനിലെ കിംഗ്സ് കോളജ്, ജപ്പാനിലെ കിയോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിദഗ്ധരും സെഷനുകള്‍ നയിക്കും.
നാരായണ ഹെല്‍ത്ത് ചെയര്മാന് ഡോ. ദേവി ഷെട്ടി, അരവിന്ദ് ഐ കെയര്‍ സിസ്റ്റം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരവിന്ദ് ശ്രീനിവാസന് എന്നിവര്‍ പ്രത്യേക സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.