Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imtiaz Ahmed Kandu

ഹിസ്ബുൾ ഭീകരനെതിരേ ഇന്‍റർപോൾ നോട്ടീസ്

ശ്രീ​​​​ന​​​​ഗ​​​​ർ: ക​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ നാ​​​​ല് പോ​​​​ലീ​​​​സു​​​കാ​​​രു​​​ടെ വീ​​​​ര​​​​മൃ​​​​ത്യു​​​​വി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ 2013-ലെ ​​​​ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ ജ​​​​മ്മു​​​കാ​​​​ഷ്മീ​​​​ർ ഇ​​​​ന്‍റ​​​ർ​​​​പോ​​​​ളി​​​ന്‍റെ റെ​​​​ഡ്‌​​​​കോ​​​​ർ​​​​ണ​​​​ർ നോ​​​​ട്ടീ​​​​സ്.

നി​​​​രോ​​​​ധി​​​​ത ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യ ഇം​​​​തി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ണ്ഡു​​​​വി​​​​നെ​​​​തി​​​​രേ​ ഇ​​​ന്‍റ​​​ർ​​​പോ​​​ൾ നോ​​​ട്ടീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത് കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (എ​​​​സ്‌​​​​ഐ​​​​എ)​​​യു​​​ടെ വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

ഉ​​​​ത്ത​​​​ര​​​​ക​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ ത​​​​ർ​​​​സൂ പ്ര​​​​ദേ​​​​ശ​​​​ത്ത് 2013 ഏ​​​​പ്രി​​​​ൽ 26-നു​​​ണ്ടാ​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു ​ന​​​​ട​​​​പ​​​​ടി. പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തി​​​​നു​​​​നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്നു നാ​​​​ലു​​​​പോ​​​​ലീ​​​​സു​​​​കാ​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ദ്യം ത​​​​ർ​​​​സൂ​​​​പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ്, കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി 2024-ലാ​​​​ണ് എ​​​​സ്‌​​​​ഐ​​​​എ ക​​​​ശ്മീ​​​​രി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

Latest News

Corehub Up