Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Prapoy

Kannur

പ്രാ​പ്പൊ​യി​ൽ ഗ​വ. എച്ച്എസ്എസിൽ

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ​സ്പി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ലി​റ്റി​ൽ കൈ​റ്റ്സ് തു​ട​ങ്ങി​യ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്പെ​ഷ​ൽ അ​സം​ബ്ലി​യി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി. രാ​ജ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഒ.​പി. സോ​ജ​ൻ എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്കി. തു​ട​ർ​ന്ന് പ്രാ​പ്പൊ​യി​ൽ ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ചെ​റു​പു​ഴ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്കു​മാ​ർ, സി​ന്ധു മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്പി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​യ കെ. ​അ​നി​ത, ടി.​എം. ഷി​ജു, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​സീ​ത, ലി​റ്റി​ൽ കൈ​റ്റ്സ് കോ ഓ​ർ​ഡി​നേ​റ്റ​ർ ആ​തി​ര രാ​ജ്, കാ​യി​കാ​ധ്യാ​പ​ക​ൻ സു​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.

Latest News

Corehub Up