Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inadequacy And Waterlogging

Alappuzha

ദേ​ശീ​യ​പാ​ത നി​ർ​മാണ​ത്തി​ലെ അ​പാ​ക​ത​യും വെ​ള്ള​ക്കെ​ട്ടും പ​രി​ഹ​രി​​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും വെ​ള്ള​ക്കെ​ട്ടും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.​എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​പ്ര​സാ​ദ്, എ.​ഡി. തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം.​റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഓ​ൺ​ലൈ​നാ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​മ്പ​ളം, അ​രൂ​ക്കു​റ്റി ആ​ശു​പ​ത്രി​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡോ​ക്‌​ട​ർ​മാ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ്കൂ​ൾ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല ത​ല​ങ്ങ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം, തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണം, വെ​ള്ള​ക്കെ​ട്ടും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ക്കാ​നും, സ്കൂ​ളു​ക​ളു​ടെ​യും അ​ങ്ക​ണ​വാ​ടി​ക​ളു​ടെ​യും ഫി​റ്റ്ന​സ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ മു​ൻ​കൂ​ട്ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും എം​എ​ൽ​എ​മാ​ർ​നി​ർ​ദ്ദേ​ശി​ച്ചു.

തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് മേ​ഖ​ല​ക​ളി​ൽ എ​ട്ടു മാ​സ​മാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും കൂ​ടാ​തെ വൈ​ദ്യു​തി ത​ട​സ​ത്തി​നും എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും, അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പൂ​ച്ചാ​ക്ക​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും, സൊ​സൈ​റ്റി​ക​ളി​ൽ നി​ന്നും ഉ​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​

ദേ​ശീ​യ​പാ​ത​യി​ലെ അ​ണ്ട​ർ​പാ​സു​ക​ളി​ൽ രൂ​പ്പെ​ട്ടി​ട്ടു​ള്ള വെ​ള്ള​ക്കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ര​ണ്ടാം കൃ​ഷി ഇ​റ​ക്കാ​ത്ത കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൺ​ലൈ​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്റെ വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​യ​പു​രം ലീ​ഡിം് ചാ​ന​ലി​ന്റെ ആ​ഴം വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും തോ​ട്ട​പ്പ​ള്ളി പൊ​ഴി​യു​ടെ വീ​തി കൂ​ട്ട​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്‌ടർ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഡി​എം ബി. ​ജ്യോ​തി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ക​ലാ​മു​ദ്ദ​ൻ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up