Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration Day

Kottayam

വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര: ഉ​ദ്ഘാ​ട​നം നാ​ളെ

എ​രു​മേ​ലി: സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 8.30ന് ​എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. എ​രു​മേ​ലി സെ​ന്‍റ​റി​ൽ 13 ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഈ 13 ​സ​ർ​വീ​സി​ലും സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​കും. രാ​വി​ലെ 8.30ന് ​ആ​ദ്യ ഫ്രീ ​ടി​ക്ക​റ്റ് ന​ൽ​കി​യാ​ണ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. തു​ട​ർ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം സെ​ന്‍റ​റി​ൽ നി​ന്ന് എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല വ​രെ എം​എ​ൽ​എ യാ​ത്ര ചെ​യ്യും. ഉ​ദ്ഘാ​ട​ന​മാ​യി ആ​ദ്യ സ​ർ​വീ​സ് എ​രു​മേ​ലി​യി​ൽ നി​ന്ന് പൊ​ൻ​കു​ന്ന​ത്തേ​ക്കാ​ണ് പു​റ​പ്പെ​ടു​ക.
ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ഫ്രീ ​യാ​ത്ര​യു​ടെ പ്രി​യ​ദ​ർ​ശി​നി സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി എ​രു​മേ​ലി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ചാ​ർ​ജ് ഓ​ഫീ​സ​ർ ഷാ​ജി കെ. ​പാ​ല​ക്കാ​ട്ട് അ​റി​യി​ച്ചു.

എ​രു​മേ​ലി സെ​ന്‍റ​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന 13 ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും പു​റ​പ്പെ​ടു​ന്ന സ​മ​യ​വും ചു​വ​ടെ.

എ​റ​ണാ​കു​ളം വ​ഴി ഗു​രു​വാ​യൂ​ർ - രാ​വി​ലെ 4.45. പ​മ്പാ​വാ​ലി, മൂ​ക്ക​ൻ​പെ​ട്ടി, കു​ഴി​മാ​വ്, 504, പു​ഞ്ച​വ​യ​ൽ, മു​ണ്ട​ക്ക​യം, പ​റ​ത്താ​നം, ചോ​ല​ത്ത​ടം, പാ​താ​മ്പു​ഴ, പൂ​ഞ്ഞാ​ർ, ഈ​രാ​റ്റു​പേ​ട്ട, ത​ല​യോ​ല​പ്പ​റ​മ്പ് വ​ഴി വൈ​റ്റി​ല - രാ​വി​ലെ 4.45ന്. ​ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല - രാ​വി​ലെ 5.20ന്. ​ചെ​റു​തോ​ണി, ക​ട്ട​പ്പ​ന - രാ​വി​ലെ 5.30ന്. ​മു​ണ്ട​ക്ക​യം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് - രാ​വി​ലെ 5.50ന്. ​എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി - രാ​വി​ലെ 6.10ന്. ​കി​സു​മം, കോ​ട്ട​യം - രാ​വി​ലെ 6.20ന്. ​പൊ​ൻ​കു​ന്നം - രാ​വി​ലെ 6.45ന്. ​ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, മ​ണ്ണാ​റ​ശാ​ല - രാ​വി​ലെ 6.50ന്. ​പ​മ്പ, പൊ​ൻ​കു​ന്നം - രാ​വി​ലെ ഏ​ഴി​ന്. മു​ണ്ട​ക്ക​യം - ആ​ല​പ്പു​ഴ - രാ​വി​ലെ 7.05ന്. ​കു​രു​മ്പ​ൻ​മു​ഴി, പൊ​ൻ​കു​ന്നം - രാ​വി​ലെ 7.40ന്. ​മു​ണ്ട​ക്ക​യം, ക​ണ​യ​ങ്ക​വ​യ​ൽ - രാ​വി​ലെ 11.30ന്.

Latest News

Corehub Up