തിരുവനന്തപുരം: ബിഎൽഒമാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ.
സന്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടി സംസ്ഥാനത്തു കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചതാണ്. ഇതിനായി ജോലി ചെയ്ത ബിഎൽഒമാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കാനായതായി സിഇഒ അറിയിച്ചു. ഇതിൽ പങ്കെടുത്ത ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശാനുസരണം സ്പെഷൽ ഡ്രൈവ് എന്ന വിഭാഗത്തിൽ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 2025ൽ ഉത്തരവിറക്കിയിരുന്നു.
ബിഎൽഒമാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ 12,000 രൂപയും ബിഎൽഒ സൂപ്പർവൈസർക്ക് വാർഷിക വേതനം 18,000 രൂപയുമായി നിജപ്പെടുത്തിയാണ് ഉത്തരവ്. ഈ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്ത പ്രചരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ വിവരം പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.