Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incident Of Landslide

Kasaragod

മ​ണ്ണൊ​ലി​ച്ച് വീ​ട്ടി​ലേ​ക്കി​റ​ങ്ങി​യ സം​ഭ​വം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ള ദേ​ശീ​യ​പാ​ത​യി​ലെ മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ട്ട മ​ണ്ണ് മ​ഴ​വെ​ള്ള പാ​ച്ചി​ലി​ല്‍ താ​ഴ്‌വാ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ സൂ​ച​ന സ​മ​രം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചായി​രു​ന്നു സ​മ​രം. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ന്ന​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ ബി​നു ജോ​സ​ഫ്, ത​ഹ​സി​ല്‍​ദാ​ര്‍ ഷെ​റി​ല്‍ ബാ​ബു, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, നി​ര്‍​മാ​ണ ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് സ​മീ​പം താ​ത്കാ​ലി​ക​മാ​യി ബ​ണ്ട് നി​ര്‍​മി​ച്ച് ഒ​ഴു​ക്കു​വെ​ള്ളം ത​ട​ഞ്ഞു​നി​ര്‍​ത്തി.

ഈ ​വെ​ള്ളം സു​ര​ക്ഷി​ത​മാ​യി ഓ​വു​ച്ചാ​ലു​ക​ളി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ര്‍​ഡി​ഒ അ​റി​യി​ച്ചു. നി​ര്‍​മാ​ണ ക​മ്പ​നി​യി​ലെ പ​ര​മാ​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യും ആ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ചെ​ര്‍​ക്ക​ള​യി​ല്‍ എ​ത്തി​ച്ച് ഇ​വി​ടു​ത്തെ സു​ര​ക്ഷാ ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up