Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inclusive Arts Festival As An Exclusive Feature

Kasaragod

എ​ക്‌​സ്‌​ക്ലുസീ​വ് ഇ​ന​മാ​യി ഇ​ന്‍​ക്ലുസീ​വ് ക​ലോ​ത്സ​വം

പെ​രി​യ: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ​ദി​നം കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍​ന്ന​ത് ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍. ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഇ​ന്‍​ക്ലുസീ​വ് ക​ലോ​ത്സ​വ​ത്തി​ലെ കു​ട്ടി​ക​ള്‍ പാ​ട്ടു​പാ​ടി​യും നൃ​ത്തം ച​വി​ട്ടി​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​യി​ച്ചും വി​സ്മ​യി​പ്പി​ച്ചു.

കാ​ണി​ക​ള്‍ കു​ട്ടി​ക​ളെ നി​റ​കൈ​യ​ടി​ക​ളോ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ള്‍ 11 ഇ​ന​ങ്ങ​ളി​ലാ​യി ക​ലാ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ഉ​പ​ഹാ​രം ന​ല്‍​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ടൊ​പ്പം ആ​ദ്യ​മാ​യി ക​ലാ​വേ​ദി ഒ​രു​ക്കി​യ​ത്. ക​ലാ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്കാ​യി ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ആ​തു​ര​സേ​വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു.

കു​ട്ടി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ല​യു​ടെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ക​ലാ​മേ​ള സ​മ​ത്വ​ത്തി​ന്‍റെ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി എ​ന്ന​ത് പ​രി​മി​തി​ക​ള​ല്ലെ​ന്നും വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ​യും ലോ​ക​മാ​ണെ​ന്നും ഓ​ര്‍​മി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്ന് കു​ട്ടി​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്ര​ചോ​ദ​ന​മേ​കി.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​സ​ബി​ത, വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു​രാ​ജ്, വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ എ​ന്‍. നാ​യ​ര്‍, ഡി​ഡി​ഇ പി.​സ​വി​ത, കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ രാ​ഹു​ല്‍ എ. ​രാ​ജ്, ഡി​പി​ഒ​മാ​രാ​യ പി. ​ശ​ശി​ധ​ര​ന്‍, മ​ധു​സൂ​ദ​ന​ന്‍, ഷം​സു​ദ്ദീ​ന്‍, ബേ​ക്ക​ല്‍ എ​ഇ​ഒ ടി.​കെ.​മു​ഹ​മ്മ​ദ​ലി, പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി.​വി​ശ്വം​ഭ​ര​ന്‍, മു​ഖ്യാ​ധ്യാ​പി​ക കെ.​സു​മ​തി, ബി​പി​സി​മാ​രാ​യ ആ​ര്‍. സു​ധ, നി​കേ​ഷ് മാ​ടാ​യി, താ​ജു​ദ്ദീ​ന്‍, ബി​ജു അ​ഗ​സ്റ്റി​ന്‍, സു​ബൈ​ര്‍, ഹ​ര്‍​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഷൗ​ക്ക​ത്ത​ലി അ​ക്കാ​ള​ത്ത് സ്വാ​ഗ​ത​വും കാ​സ​ര്‍​ഗോ​ഡ് ഡി​പി​ഒ പി. ​ച​രി​ഷ്മ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up