Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increase In Feed Prices

Kozhikode

ഇ​റ​ച്ചി​ക്കോ​ഴി ക​ര്‍​ഷ​ക​രു​ടെ വ​യ​റ്റ​ത്ത​ടി​ച്ച് തീ​റ്റ​വി​ല വ​ര്‍​ധ​ന

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​ഴി​ത്തീ​റ്റ​യു​ടെ​യും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ​യും വി​ല വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചെ​റു​കി​ട ഇ​റ​ച്ചി​ക്കോ​ഴി ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. കോ​ഴി​ത്തീ​റ്റ​യി​ലെ പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളാ​യ ചോ​ളം, ത​വി​ട്, ത​രി തു​ട​ങ്ങി​യ​വ​യു​ടെ വി​ല കു​തി​ച്ചു​യ​ര്‍​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യി ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ഥ​നോ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ചോ​ളം വ​ന്‍​തോ​തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള ഉ​ത്പാ​ദ​ന​ക്കു​റ​വു​മാ​ണ് വി​ല​ക്ക​യ​റ്റി​ത്തി​ലേ​ക്കു ന​യി​ച്ചി​രി​ക്കു​ന്ന​ത്.എ​ഥ​നോ​ള്‍ ആ​വ​ശ്യ​ത്തി​നു ചോ​ളം വ​ന്‍​തോ​തി​ല്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​തോ​ടെ കാ​ല​ത്തീ​റ്റ അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ ആ​വ​ശ്യ​ത്തി​നാ​യി ചോ​ളം മു​മ്പ​ത്തെ​പോ​ലെ ല​ഭ്യ​മ​ല്ല. 50 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ഒ​രു ചാ​ക്ക് കോ​ഴി​ത്തീ​റ്റ​യ്ക്ക് നി​ല​വി​ല്‍ 2660 രൂ​പ​യാ​ണ് വി​ല. മൂ​ന്ന​ര മാ​സം മു​മ്പാ​ണ് കോ​ഴി​ത്തീ​റ്റ​യ്ക്ക് വി​ല വ​ര്‍​ധി​ച്ചു തു​ട​ങ്ങി​യ​ത്. അ​ന്ന് ഒ​രു ചാ​ക്ക് കോ​ഴി​ത്തീ​റ്റ​യ്ക്ക് 2200 രൂ​പ​യാ​യി​രു​ന്നു വി​ല.

പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന വൈ​റ്റ​മി​ന്‍ പ്രീ​മി​ക്സി​ന് വി​ല വ​ര്‍​ധി​ച്ച​തും വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഫാ​മു​ക​ളി​ല്‍ കോ​ഴി​ക്കാ​യി ബെ​ഡാ​യി ഒ​രു​ക്കു​ന്ന ച​കി​രി​ച്ചോ​റി​നും അ​ടു​ത്തി​ടെ വ​ലി​യ തോ​തി​ല്‍ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​തും കോ​ഴി​കൃ​ഷി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും കോ​ഴി​ക്കു​ഞ്ഞി​നെ എ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കു​ന്നു​ണ്ട്. ഇ​തും ക​ര്‍​ഷ​ക​രു​ടെ ചെ​ല​വ് വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു കോ​ഴി​ക്കു​ഞ്ഞി​ന് 46 മു​ത​ല്‍ 51 രൂ​പ വ​രെ വി​ല ന​ല്‍​ക​ണം.

38 മു​ത​ല്‍ 45 ദി​വ​സം ആ​കു​മ്പോ​ഴേ​ക്കും അ​വ വി​ല്‍​പ്പ​ന​യ്ക്ക് ത​യ്യാ​റാ​കും. ഒ​രു കി​ലോ കോ​ഴി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ നി​ല​വി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ക​ദേ​ശം 126 രൂ​പ ചെ​ല​വു​ണ്ട്. എ​ന്നാ​ല്‍ കി​ലോ​ഗ്രാ​മി​ന് 116 രൂ​പ​യ്ക്കാ​ണ് ഫാ​മി​ല്‍ നി​ന്ന് കോ​ഴി​യെ ക​ര്‍​ഷ​ക​ര്‍ കൊ​ടു​ക്കു​ന്ന​ത്. ഒ​രു കോ​ഴി ഏ​ക​ദേ​ശം മൂ​ന്ന​ര കി​ലോ ഗ്രാം ​തൂ​ക്കം വ​യ്ക്കും. ഇ​തി​നി​ടെ ര​ണ്ടു​ത​വ​ണ അ​വ​യ്ക്ക് വാ​ക്സി​നും ന​ല്‍​ക​ണം.
കോ​ഴി​ത്തീ​റ്റ വി​ല വ​ര്‍​ധി​ച്ച​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് കോ​ഴി​മു​ട്ട വി​ല​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. മു​ട്ട​യ്ക്ക് മൂ​ന്നാ​ഴ്ച മു​മ്പ് 6.50 രൂ​പ​യാ​യി​രു​ന്നു​വി​ല. നി​ല​വി​ല്‍ എ​ട്ടു​രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ക്രി​സ്മ​സ് സീ​സ​ണ്‍ എ​ത്തു​ന്ന​തോ​ടെ ഇ​നി​യും കോ​ഴി​യി​റ​ച്ചി വി​ല​യും മു​ട്ട വി​ല​യും വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ക​ര്‍​ഷ​ക​ര്‍​ക്ക്ന​ഷ്ടം മാ​ത്രം കു​ര്യാ​ക്കോ​സ്
കോ​ഴി​ത്തീ​റ്റ​യു​ടെ​യും മ​റ്റ് അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ​യും വി​ല വ​ര്‍​ധി​ച്ച​ത് കോ​ഴി​ക്ക​ര്‍​ഷ​ക​രെ വ​ലി​യ തോ​തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് താ​മ​ര​ശേ​രി മൈ​ക്കാ​വി​ലെ വി​ജി​ല്‍ ഫാം ​ഉ​ട​മ കു​ര്യാ​ക്കോ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു. ചെ​ല​വി​ന് അ​നു​സ​രി​ച്ചു​ള്ള വ​ര​വ് ല​ഭി​ക്കു​ന്നി​ല്ല.
പ​ല​രും കോ​ഴി കൃ​ഷി നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ല​വി​ന​നു​സ​രി​ച്ച് വ​രു​മാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഫാ​മു​ക​ളി​ല്‍ കോ​ഴി​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് കോ​ഴി​ക​ളെ വി​ല്‍​ക്കാ​ന്‍ ഫാം ​ഉ​ട​മ​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്നും കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

 

 

Latest News

Corehub Up