Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IncredibleBravery

Video

ബ​സ് ക​ണ്ട​ക്ട​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി; ഝാ​ർ​ഖ​ണ്ഡി​ൽ യാ​ത്ര​ക്കാ​രു​മാ​യി പു​റ​കോ​ട്ട് ഉ​രു​ണ്ട ബ​സ് ക​ല്ലു​ക​ളി​ട്ട് നി​ർ​ത്തി

ഝാ​ർ​ഖ​ണ്ഡി​ലെ ദും​ക​യി​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് യാ​ത്ര​ക്കാ​രു​മാ​യി പു​റ​കോ​ട്ട് ഉ​രു​ണ്ടു​നീ​ങ്ങി​യ ബ​സ് ക​ണ്ട​ക്ട​റു​ടെ ബു​ദ്ധി​കൊ​ണ്ട് വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

വാ​ഹ​നം പു​റ​കോ​ട്ട് പാ​യു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ ഓ​ടു​ന്ന ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും ബ​സി​നു​ള്ളി​ൽ നി​ല​വി​ളി പ​ട​രു​ക​യും ചെ​യ്തു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം തി​രി​ച്ച​റി​ഞ്ഞ ക​ണ്ട​ക്ട​ർ സ്വ​ന്തം ജീ​വ​ൻ പോ​ലും മ​റ​ന്ന് ബ​സി​ന് പി​ന്നാ​ലെ​യോ​ടി വ​ലി​യ ക​ല്ലു​ക​ൾ ട​യ​റു​ക​ൾ​ക്ക് അ​ടി​യി​ലേ​ക്ക് വെ​ച്ച് വേ​ഗ​ത കു​റ​യ്ക്കു​ക​യും വാ​ഹ​നം പൂ​ർ​ണ​മാ​യി നി​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​റു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ഈ ​ഇ​ട​പെ​ട​ൽ മൂ​ലം ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ വ​ലി​യൊ​രു ദു​ര​ന്തം ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഭീ​തി​ജ​ന​ക​മാ​യ ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ണ്ട​ക്ട​റു​ടെ മ​ന​സാ​ന്നി​ധ്യ​ത്തെ​യും ധീ​ര​ത​യെ​യും പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up