Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndelMoney

ക​ട​പ്പ​ത്ര​ങ്ങ​ളി​ലൂ​ടെ 500 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ന്‍ ഇ​ന്‍​ഡെ​ല്‍ മ​ണി

കൊ​​​ച്ചി: ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി 1000 രൂ​​​പ മു​​​ഖവി​​​ല​​​യു​​​ള്ള​​​തും, റി​​​ഡീം ചെ​​​യ്യാ​​​വു​​​ന്ന​​​തും, ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​നാ​​​വാ​​​ത്ത​​​തു​​​മാ​​​യ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ പ​​​ബ്ലി​​​ക് ഇ​​​ഷ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്ത, സു​​​ര​​​ക്ഷി​​​ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളാ​​​ണി​​​വ. 18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ഷ്യു 31 നു ​​​സ​​​മാ​​​പി​​​ക്കും.

നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ഈ ​​​ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ സീ​​​രീ​​​സി​​​ലും, കു​​​റ​​​ഞ്ഞ​​​ത് 10,000 രൂ​​​പ​​​യു​​​ടെ ഒ​​​ന്നോ, ആ​​​യി​​​രം രൂ​​​പ​​​വീ​​​ത​​​മു​​​ള്ള ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യോ നി​​​ക്ഷേ​​​പി​​​ക്കാം. അ​​​ടി​​​സ്ഥാ​​​ന ഇ​​​ഷ്യു 250 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ്.

500 കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള അ​​​ധി​​​ക സ​​​ബ്സ്‌​​​ക്ര​​​പ്ഷ​​​ന്‍ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണ്. ഇ​​​ഷ്യു​​​വി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ​​​ണം ക​​​മ്പ​​​നി​​​യു​​​ടെ ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നോ, നി​​​ല​​​വി​​​ലു​​​ള്ള ക​​​ട​​​ങ്ങ​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വു​​​ക​​​ള്‍​ക്കോ, പ​​​ലി​​​ശ​​​യ്ക്കോ, പൊ​​​തു കോ​​​ര്‍​പ​​​റേ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കോ, സെ​​​ബി​​​യു​​​ടെ മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​മേ​​​ഷ് മോ​​​ഹ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു.

2026 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് 4,103.90 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​ക​​​ളാ​​​ണ് ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

Latest News

Corehub Up