Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndestructibleHouse

Viral

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന​ടി​യാ​ത്ത ഒ​രു വീ​ട്; എ​ഞ്ചി​നീ​യ​റിം​ഗ് അ​ത്ഭു​ത​മോ അ​തോ ദൈ​വ​നി​യോ​ഗ​മോ?

നേ​പ്പാ​ൾ-​ടി​ബ​റ്റ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ അ​തി​ഭീ​ക​ര​മാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ത​ക​രാ​തെ നി​ന്ന ഒ​രു നീ​ല വീ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​കു​ന്നു.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ല​നി​ര​ക​ളി​ൽ നി​ന്നും കു​തി​ച്ചെ​ത്തി​യ ചെ​ളി​യും കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും സ​മീ​പ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ത്തെ​റി​ഞ്ഞെ​ങ്കി​ലും, ഈ ​ചെ​റി​യ വീ​ട് മാ​ത്രം യാ​തൊ​രു കേ​ടു​പാ​ടു​ക​ളും കൂ​ടാ​തെ ഒ​റ്റ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന​താ​ണ് കാ​ഴ്ച​ക്കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

ദു​ര​ന്ത​മു​ഖ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി അ​വ​ശേ​ഷി​ച്ച ഈ ​വീ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തെ​ക്കു​റി​ച്ച് ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്.

എ​ഞ്ചി​നീ​യ​റിം​ഗ് രം​ഗ​ത്തെ മി​ക​ച്ച നി​ർ​മ്മാ​ണ രീ​തി​ക​ളാ​കാം വീ​ടി​നെ ര​ക്ഷി​ച്ച​തെ​ന്ന് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ന്‍റെ ആ​ദ്യ ആ​ഘാ​തം ഏ​റ്റു​വാ​ങ്ങി ചു​റ്റു​മു​ള്ള മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു പ​രി​ച പോ​ലെ പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഈ ​വീ​ടി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്ന് മ​റ്റ് ചി​ല​ർ ക​രു​തു​ന്നു.

എ​ന്നാ​ൽ പ്ര​കൃ​തി​യു​ടെ മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് അ​പ്പു​റ​മു​ള്ള അ​ത്ഭു​ത​ക​ര​മാ​യ ദൈ​വീ​ക സം​ര​ക്ഷ​ണ​മാ​ണി​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്മു​ന്നി​ൽ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​തി​ന്‍റെ ന​ടു​ക്ക​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ മു​ന്നി​ലെ മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​യു​മാ​ണ് ഈ ​ഒ​റ്റ​പ്പെ​ട്ട നീ​ല വീ​ട് ലോ​ക​ത്തി​ന് മു​ന്നി​ൽ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up