Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Census

Palakkad

ഭാ​ര​ത സെ​ൻ​സ​സ് 2027: ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​രു​ടെ പ​രി​ശീ​ല​നം സ​മാ​പി​ച്ചു

പാ​ല​ക്കാ​ട്: ഭാ​ര​ത സെ​ൻ​സ​സ് 2027 ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഫീ​ൽ​ഡ് ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ബാ​ച്ചു​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

സെ​ൻ​സ​സ് ആ​ശ​യ​ങ്ങ​ൾ, ഷെ​ഡ്യൂ​ളു​ക​ൾ, ഫീ​ൽ​ഡ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​മ​ഗ്ര​മാ​യ പ​രി​ച​യ​പ്പെ​ടു​ത്ത​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ്ര​തി​പാ​ദി​ച്ച​ത്.
പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന സെ​ൻ​സ​സ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണം, വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ​യി​ൽ ട്രെ​യി​ന​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി.

കൂ​ടാ​തെ സെ​ൻ​സ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭ​വ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ശേ​ഖ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ക്ലാ​സു​ക​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു.

തു​ട​ർ​ന്ന് ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം അ​ഡി​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് സെ​ൻ​സ​സ് ഓ​ഫി​സ​റും ആ​ർ​ഡി​ഒ​യു​മാ​യ അ​ൻ​വ​ർ സാ​ദ​ത്ത് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​പ​രി​പാ​ടി​യി​ൽ ചി​റ്റൂ​ർ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ എ​ൻ.​എ​സ് ബ്രി​ജേ​ഷ്, നാ​ഷ​ണ​ൽ ട്രെ​യി​ന​ർ എ​ൻ. സു​രേ​ഷ്, സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള പ​രി​ശീ​ല​ക ഗാ​യ​ത്രി സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.സെ​ൻ​സ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​എ. ടോം​സ് പ​ങ്കെ​ടു​ത്തു.

Latest News

Corehub Up