Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Days

Europe

കാ​ൾ​സ്റു​ഹെ​യി​ൽ ’ഇ​ന്ത്യ ഡെ​യ്സ്’ സാം​സ്കാ​രി​കോ​ത്സ​വം അ​ര​ങ്ങേ​റി

കാ​ൾ​സ്റു​ഹെ (ജ​ർ​മനി): ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴം വി​ളി​ച്ചോ​തി ജ​ർ​മനി​യി​ലെ കാ​ൾ​സ്റു​ഹെ​യി​ൽ ഇ​ന്ത്യ​-ജ​ർ​മനി സാം​സ്കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റി​യ ’ഇ​ന്ത്യ ഡെ​യ്സ് കാ​ർ​ൽ​സ്രൂ​ഹെ’  (India Days Karlsruhe)  സാം​സ്കാ​രി​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ൺ 22ന് ​വൈ​കി​ട്ട് 6.30ന് ​പ്ര​ശ​സ്ത​മാ​യ 'Stadtkirche am Marktplatz'  ദേ​വാ​ല​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പാ​ര​മ്പ​ര്യ​ങ്ങ​ൾ സം​ഗീ​ത​ത്തി​ലൂ​ടെ​യും നൃ​ത്ത​ത്തി​ലൂ​ടെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച Kein Weg zu weit (ഒ​രു ദൂ​ര​വും അ​ക​ലെ​യ​ല്ല ) എ​ന്ന ക​ലാ​വി​രു​ന്ന് കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വും ആ​ശം​സ​ക​ളും

പ​രി​പാ​ടി​ക്ക് പാ​സ്റ്റ​ർ ക്ലോ​ഡി​യ റൗ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ശ​ത്രു​ഘ്ന സി​ൻ​ഹ, ഡോ​യ്ച്ച്ഇ​ൻ​ഡി​ഷെ ഗെ​സെ​ൽ​ഷാ​ഫ്റ്റി​ന്‍റെ (Deutsch-Indische Gesellschaft) പ്ര​തി​നി​ധി യൂ​ർ​ഗ​ൻ മോ​ർ​ഹാ​ർ​ഡ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക സൗ​ഹൃ​ദ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു.

കൈ​യ​ടി നേ​ടി മും​ബൈ​യി​ൽ നി​ന്നു​ള്ള ഗാ​യ​ക​സം​ഘം

ഇ​ന്ത്യ​യി​ൽ നി​ന്നും ജ​ർ​മ്മ​നി​യി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ ക​ലാ​സം​ഘ​ങ്ങ​ളാ​ണ് വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​ത്. ജ​ർ​മ്മ​നി​യി​ലെ ’ഉ​ൽ​മ​ർ ഷ്പാ​റ്റ്സെ​ൻ യു​ഗ​ൻ​ഡ്കോ​ർ ’  (Ulmer Spatzen Jugendchor - Ulm),, മും​ബൈ​യി​ൽ നി​ന്നു​ള്ള ’ദി ​സിം​ഗിം​ഗ് ട്രീ ​കൊ​യ​ർ’ (Deutsch-Indische Gesellschaft)  ’നി​സ​രി ക​ലാ​ക്ഷേ​ത്ര നൃ​ത്ത അ​ക്കാ​ദ​മി’  (Nisari Kalakshetra Tanzakademie) എ​ന്നി​വ​ർ ചേ​ർ​ന്ന് വേ​ദി അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ളു​ടെ ഗാ​യ​ക​സം​ഘം ഭാ​ര​തീ​യ ദേ​ശ​ഭ​ക്തി​ഗാ​ന​മാ​യ ന്ധ​വ​ന്ദേ മാ​ത​രം​ന്ധ, ഓ​സ്ക​ർ ജേ​താ​വാ​യ ദ ​പ്രി​ൻ​സ് ഓ​ഫ് ഈ​ജി​പ്ത് എ​ന്ന ചി​ത്ര​ത്തി​ലെ , പ്ര​ശ​സ്ത ജ​ർ​മ്മ​ൻ നാ​ടോ​ടി​ഗാ​ന​മാ​യ ന്ധ​ഉ​ശ​ല ഏ​ല​റ​മി​സ​ലി ശെി​റ ളൃ​ല​ശ​ന്ധ, ഹി​ന്ദി ഹി​റ്റ് ഗാ​ന​ങ്ങ​ളാ​യ "Behta Ja", "Yaaron Dosti" എ​ന്നി​വ ആ​ല​പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ വ​ലി​യ കൈ​യ​ടി നേ​ടി.

 

Latest News

Corehub Up