Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India International School

Middle East and Gulf

ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി സ്മാ​ര​ക സം​വാ​ദ മ​ത്സ​രം ശനിയാഴ്ച

കു​വൈ​റ്റ് സി​റ്റി: വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ശേ​ഷി​ക്കും സം​വാ​ദ​പാ​ട​വ​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്കൂ​ൾ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

കു​വൈ​റ്റി​ലെ 16 സി​ബി​എ​സ്‌​ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 32 മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ സം​വാ​ദ വി​ഷ​യം "സാം​സ്കാ​രി​ക വൈ​വി​ധ്യം രാ​ഷ്ട്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ട് ആ​ണോ?' (Is Cultural Diversity an Asset to a Nation?) എ​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​നും അ​വ ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ സു​പ്രീം കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഇ​ന്ന് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥി​യും പു​ത്ത​ൻ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ ശി​ല്പി​യു​മാ​യ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി, യു​വ​ത​ല​മു​റ​യെ ശ​ക്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ദ്യ പ​തി​പ്പി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം, ഈ ​മ​ത്സ​രം കു​വൈ​റ്റി​ലെ സ്കൂ​ൾ ക​ല​ണ്ട​റി​ലെ ഒ​രു പ്ര​ധാ​ന ഇ​വ​ന്‍റാ​യി മാ​റി​ക്ക​ഴി​ഞ്ഞു എ​ന്ന​തി​ന് തെ​ളി​വാ​ണ്.

Latest News

Corehub Up