Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Trade Deficit

ഒക്‌ടോബ​റി​ൽ വ്യാ​പാ​ര​ക​മ്മി ഉ​യ​ർ​ന്നു; ഒ​​രു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കിൽ

ന്യൂ​​ഡ​​ൽ​​ഹി: ക​​യ​​റ്റു​​മ​​തി​​യേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി വ​​ർ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്ക് വ്യാ​​പാ​​ര​​ക​​മ്മി ഒ​​ക്‌​​ടോ​​ബ​​റി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 39.88 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

സെ​​പ്റ്റം​​ബ​​റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 30.21 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്നാ​​ണ് വ്യാ​​പാ​​ര​​ക​​മ്മി ഉ​​യ​​ർ​​ന്ന​​ത്. ഉ​​ത്സ​​വ​​സീ​​സ​​ണി​​ലെ ഉ​​യ​​ർ​​ന്ന സ്വ​​ർ​​ണം വാ​​ങ്ങ​​ലു​​ക​​ളും ഇ​​ന്ധ​​ന​​ച്ചെ​​ല​​വി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും ഇ​​റ​​ക്കു​​മ​​തി കൂ​​ട്ടി​​യ​​തോ​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി ഒ​​ക്‌​​ടോ​​ബ​​റി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​ത്.

2025 ഒ​​ക്‌​​ടോ​​ബ​​റി​​ലാ​​ണ് ഇ​​തി​​നു മു​​ന്പ് വ്യാ​​പാ​​ര​​ക​​മ്മി റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കാ​​യ 42.58 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​ത്. അ​​ന്ന് ഇ​​റ​​ക്കു​​മ​​തി റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കാ​​യ 76.69 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യി​​രു​​ന്നു. ച​​ര​​ക്ക്, സേ​​വ​​ന ക​​യ​​റ്റു​​മ​​തി മൊ​​ത്ത​​ത്തി​​ൽ ഒ​​ക്ടോ​​ബ​​റി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 29.9 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 89.99 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

ദീ​​പാ​​വ​​ലി​​ക്കു മു​​ന്നോ​​ടി​​യാ​​യി ജ്വ​​ല്ല​​റി​​ക​​ളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും സ്വ​​ർ​​ണം വാ​​ങ്ങ​​ൽ വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ സെ​​പ്റ്റം​​ബ​​റി​​ലെ 1.8 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ഏ​​ക​​ദേ​​ശം മൂ​​ന്നി​​ര​​ട്ടി​​യോ​​ളം ഉ​​യ​​ർ​​ന്ന് 5.51 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു; ഇ​​റ​​ക്കു​​മ​​തി​​യും

സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഒ​​ക്‌​​ടോ​​ബ​​റി​​ൽ ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി മു​​ൻ​​മാ​​സ​​ത്തെ 44.40 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 49.47 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി വ​​ർ​​ധി​​ച്ചു. അ​​തേ​​സ​​മ​​യം, ഇ​​റ​​ക്കു​​മ​​തി സെ​​പ്റ്റം​​ബ​​റി​​ലെ 74.61 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 89.35 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ഇ​​ന്ത്യ​​യു​​ടെ സേ​​വ​​ന ക​​യ​​റ്റു​​മ​​തി ഒ​​ക്‌​​ടോ​​ബ​​റി​​ൽ 40.51 ബി​​ല്യ​​ണ്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഇ​​റ​​ക്കു​​മ​​തി 20.72 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​താ​​യി. ഇ​​ത് 19.79 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ സേ​​വ​​ന വ്യാ​​പാ​​രമി​​ച്ച​​ത്തി​​ലേ​​ക്കു ന​​യി​​ച്ചു.

ഏ​​പ്രി​​ൽ-​​ഒ​​ക്‌​​ടോ​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 22 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 309.06 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

2026-27 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ഏ​​ഴു മാ​​സ​​ങ്ങ​​ളി​​ൽ ഇ​​റ​​ക്കു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 527.21 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ഇ​​തോ​​ടെ ഏ​​ഴു മാ​​സ​​ത്തെ ആ​​കെ വ്യാ​​പാ​​ര ക​​മ്മി 218.15 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up